ലണ്ടന്‍: പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് മാറാനൊരുങ്ങുന്നു. ഈ സീസണില്‍ തന്നെ ഇറ്റാലിയന്‍ ക്ലബ് യുവന്റസിനോടു വിടപറയാനാണു താരം ആലോചിക്കുന്നത്. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനെതിരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്‌റ്റര്‍ സിറ്റിയാണു ക്രിസ്‌റ്റ്യാനോയ്‌ക്കു വേണ്ടി വലവിരിച്ചത്. പ്രതിഫലം 130 കോടിയാണ്.
സിറ്റിയുമായി രണ്ടുവര്‍ഷത്തേക്കാണ് റൊണാള്‍ഡോ കരാര്‍ ഒപ്പിടുകയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ടോട്ടനത്തില്‍ നിന്ന് ഹാരി കെയ്‌നിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് റൊണാള്‍ഡോയുമായി കരാറിലെത്താന്‍ സിറ്റി തീരുമാനിച്ചത്. റൊണാള്‍ഡോയുടെ മാനേജരായ ജോര്‍ജ് മെന്‍ഡെസ് സിറ്റി ഫുട്‌ബോള്‍ അധികൃതരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും യുവന്റസുമായി ട്രാന്‍സ്ഫര്‍ തുകയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
25 മില്യണ്‍ പൗണ്ടാണ് 36കാരനായ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ തുകയായി യുവന്റസ് ആവശ്യപ്പെടുന്നത്. ഇതിന് പുറമെ സിറ്റി ഫോര്‍വേര്‍ഡായ ഗബ്രിയേല്‍ ജിസ്യൂസിലും യുവന്റ്‌സ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുവന്റ്‌സ് വിട്ട് റയലിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തകളോട് റൊണാള്‍ഡോ കഴിഞ്ഞ ആഴ്ച രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ യുവന്റസ് വിടില്ലെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.