അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി വീണ്ടും ഇസ്ലാമിക ഭീകരത. പ്ലേറ്റോ സംസ്ഥാനത്തെ യെല്‍വാന്‍ സന്‍ഗം പ്രവിശ്യയില്‍ ചൊവ്വാഴ്ച രാത്രി 37 ക്രൈസ്തവരെയാണ് ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയത്.
പ്രദേശവാസികളായ ക്രൈസ്തവരെ ഇസ്ലാമിക ഗ്രൂപ്പായ ഫുലാനി ഭീകരരാണ് കൂട്ടക്കൊല ചെയ്തതെന്ന് ക്രൈസ്തവ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടന 'ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്തു. വീടുകള്‍ തോറും കയറിയിറങ്ങിയ ഭീകരര്‍ ക്രൈസ്തവരെ കൊന്നൊടുക്കുകയായിരുന്നു.
ഇവിടേക്കുള്ള പാലം നശിപ്പിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ സുരക്ഷാ സേനയ്ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നു സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സുരക്ഷാസേന 10 പ്രതികളെ പിടികൂടി. പ്രദേശത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഇസ്ലാമിക് സ്റ്റേറ്റ് , ബൊക്കോ ഹറാം, ഫുലാനി ഹെര്‍ഡ്‌സ്മാന്‍ എന്നീ തീവ്രവാദി ഗ്രൂപ്പുകളാണ് രാജ്യത്തെ ക്രൈസ്തവരെ കൊന്നൊടുക്കുന്നത്. 2021 മെയ് ഒന്നു മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ 1992 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി അടുത്ത നാളില്‍ 'ദി ഇന്റര്‍നാഷണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ' പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്തു നടക്കുന്ന ക്രൈസ്തവ നരഹത്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഉണരണമെന്ന് നിരവധി തവണ നൈജീരിയന്‍ മെത്രാന്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത് ചര്‍ച്ച ആകുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.