കാബൂള്‍ /ന്യൂഡല്‍ഹി: കാബൂളിലെ ചാവേര്‍ ആക്രമണത്തിന്റെ പേരില്‍ ഐ എസി നെതിരെ താലിബാന്‍ വിമര്‍ശനം അഴിച്ചുവിടുന്നത്, കാണ്ഡഹാറിലെയും കാബൂളിലെയും ജയിലില്‍ നിന്ന് ആ ഭീകരരെ തുറന്നുവിട്ടത് സൗകര്യപൂര്‍വം മറന്നാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍. അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ താലിബാന്‍ കാബൂളിലെ ജയിലുകള്‍ തുറന്നുവിട്ട് അല്‍ ഖ്വയ്ദ, ഐ.എസ് ഭീകരരടക്കമുള്ള ഏകദേശം 5000 തടവുകാരെയാണ് മോചിപ്പിച്ചത്. ഐ.എസില്‍ ചേരാന്‍ ഇന്ത്യയില്‍ നിന്നും പോയ നിമിഷ ഫാത്തിമ അടക്കമുള്ള എട്ട് മലയാളികളും മോചിതരായിരുന്നു.
2003-ലെ യു.എസിന്റെ ഇറാഖ് അധിനിവേശത്തെത്തുടര്‍ന്നാണ് ഭീകരസംഘടനയായ അല്‍ഖായിദയുടെ ശാഖയായി ഐ.എസിന്റെ തുടക്കം. 2006-ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് എന്ന് പേരുമാറ്റി. അബൂബക്കര്‍ അല്‍ ബാഗ്ദാദി നേതാവായി.2011- സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം തുടങ്ങിയതിനുശേഷം ആ രാജ്യത്ത് തങ്ങളുടെ സംഘടന രൂപവത്കരിക്കാന്‍ ബാഗ്ദാദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 2013-ല്‍ അല്‍ഖായിദയുമായുള്ള ബന്ധം വിച്ഛേദിക്കുകയും സംഘടനയുടെ പേര് ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ സിറിയ ആന്‍ഡ് ദി ലെവാന്റ് എന്ന് മാറ്റുകയും ചെയ്തു.
2014- ഇറാഖിലെ ഫലൂജ, സിറിയയിലെ റാഖ എന്നീ നഗരങ്ങള്‍ പിടിച്ചെടുത്തതോടെ മേഖലയില്‍ ഐ.എസ്.എസ്.എല്‍. ശക്തമാകാന്‍ തുടങ്ങി. ഇറാഖില്‍ മോസുള്‍, തിക്രിത് നഗരങ്ങള്‍ ജൂണില്‍ പിടിച്ചെടുത്തു. മോസുളിലെ ഗ്രേറ്റ് മോസ്‌കില്‍വെച്ച് ബാഗ്ദാദി സംഘടനയുടെ പേര് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) എന്നുമാറ്റുകയും സ്വയം ഖലീഫ (ഭരണാധികാരി) ആയി പ്രഖ്യാപിക്കുകയും ചെയ്തു.
2015-പാരീസിലെ ഷാര്‍ലെ എബ്ദോ പത്രത്തിന്റെ ഓഫീസിലും കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റിലും ഭീകരാക്രമണം നടത്തി. ലോകത്തിന്റെ വിവിധയിടങ്ങളില്‍ രക്തരൂഷിതമായ ഭീകരാക്രമണങ്ങള്‍ക്ക് തുടക്കമിട്ടു. ലിബിയയിലെ ഭീകരര്‍ ക്രിസ്ത്യാനികളുടെ തലയറുക്കുകയും ഐ.എസിനോട് സഖ്യം പ്രഖ്യാപിക്കുകയും ചെയ്തു.
2016- ജൂണില്‍ ഫലൂജാ നഗരം ഇറാഖ് സേന ഐ.എസില്‍നിന്ന് തിരിച്ചു പിടിച്ചു. ഓഗസ്റ്റില്‍ സിറിയയിലെ മാന്‍ബിജ് നഗരം യു.എസ്. പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് സേന തിരിച്ചുപിടിച്ചു. ഐ.എസിനും കുര്‍ദിഷ് സേനയ്ക്കുമെതിരേ തുര്‍ക്കി സൈനിക നടപടിയാരംഭിച്ചു.
2017- ഐ.എസിന് തോല്‍വിയുടെ വര്‍ഷമായിരുന്നു. ജൂണില്‍ മോസുളില്‍ പരാജയം. ഐ.എസിനെ പൂര്‍ണമായി തുടച്ചുനീക്കിയെന്ന് ഇറാഖ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. സെപ്റ്റംബറില്‍ ദൈര്‍ അല്‍സോര്‍ നഗരത്തിന്റെയും യൂഫ്രട്ടീസ് നദിയുടെയും നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ സിറിയന്‍സൈന്യം ഐ.എസിനുനേരെ പോരാട്ടം തുടങ്ങി. റാഖയില്‍ ഐ.എസ്് പരാജയപ്പെട്ടു.
2018- യാര്‍മൗക്ക്, ഗോലാന്‍ കുന്നുകളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന ദക്ഷിണ ഡമാസ്‌കസ് എന്നീ കേന്ദ്രങ്ങള്‍ സിറിയന്‍ സൈന്യം പിടിച്ചു. മറ്റു മേഖലകളിലും സര്‍ക്കാര്‍ സൈന്യത്തിന്റെ മുന്നേറ്റമുണ്ടായതോട സിറിയയില്‍ ഐ.എസ്. പരാജയം പൂര്‍ണമായെന്നും അവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കുന്നുവെന്നും യു.എസിന്റെ പ്രഖ്യാപനം വന്നു.
സിറിയയില്‍ എത്തി അവിടെ നിന്ന് അഫ്ഗാനിസ്താനില്‍ വന്നയുടന്‍ സൈന്യം പിടികൂടി ജയിലില്‍ അടച്ചതായിരുന്നു ഫാത്തിമ അടക്കമുള്ള എട്ട് മലയാളികളെ. കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവിടങ്ങളിലെ തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. 21 പേരാണ് ഇന്ത്യയില്‍ നിന്നും ഐ.എസില്‍ ചേരാന്‍ പോയത്. ഏതാനും പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അഫ്ഗാനിസ്താനിലെ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഇവര്‍ മറ്റ് രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.ഇവരില്‍ ആരെങ്കിലും ചാവേര്‍ ആകാനുള്ള സാധ്യതയും അധികൃതര്‍ തള്ളുന്നില്ല.അതിര്‍ത്തികളിലും തുറമുഖങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശവും ഇവരുടെ കാര്യത്തില്‍ നല്‍കിയിട്ടുണ്ട്.
2016 ലാണ് നിമിഷ ഫാത്തിമ പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് ബെക്സനോടൊപ്പം ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയത്. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഇവരെ തിരിച്ചയക്കാന്‍ ഭരണകൂടം തയ്യാറായിരുന്നുവെങ്കിലും രാജ്യസുരക്ഷ പരിഗണിച്ച് ഇന്ത്യ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നിമിഷയേയും മകള്‍ ഉമ്മു കുല്‍സുവിനേയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുഞ്ഞിന്റെ സംരക്ഷണം വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചിരുന്നു.
2017 ല്‍ ഫാ. മാത്യു ഉഴുന്നാലിലിനെ ഒമാനില്‍ നിന്നു കസ്റ്റഡിയിലെടുത്ത് തടവിലാക്കി മസ്‌ക്റ്റിലെ സുല്‍ത്താന്‍ ഇടപെട്ട് മോചനദ്രവ്യം വാങ്ങിയ ശേഷം വിട്ടയച്ച ഭീകര സംഘത്തിനു പിന്നില്‍ ഐ എസ് ആയിരുന്നുവെന്നാണു സൂചനയുണ്ടായിരുന്നത്. ക്രിസ്ത്യാനികളുടെ തലയറുത്ത് പല തവണ വീഡിയോ സോഷ്യല്‍ മീഡിയില്‍ ഇട്ട് നിഷ്ഠുര സംഘം. ഐ.എസിനെ പൂര്‍ണമായി തുടച്ചുനീക്കിയെന്ന ഇറാഖ് ഭരണകൂടത്തിന്റെ പ്രഖ്യാപനം ശരിയല്ലെന്ന് പല തവണ തെളിഞ്ഞിരുന്നു. അഫ്ഗാനിലെ പുതിയ സാഹചര്യം ഇവരുടെ മടങ്ങിവരവില്‍ കലാശിക്കുമെന്ന മുന്നറിയിപ്പ് ഈയിടെയും അമേരിക്ക പങ്കുവച്ചിരുന്നു. 2019-ഐ.എസിനെ അവസാന ശക്തികേന്ദ്രമായ ബാഗൂസില്‍ പരാജയപ്പെടുത്തിയതായി സിറിയന്‍ സൈന്യവും അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.