ന്യൂഡല്‍ഹി : രാജ്യത്ത് ഒറ്റദിവസം ഒരു കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്ത് റെക്കോഡിട്ട് ഇന്ത്യ. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും ഡോസ് നല്‍കാനാകുന്നത്. ഇതുവരെ ആകെ 62 കോടി ഡോസ് നല്‍കാനായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിന്‍ വെബ്സൈറ്റിലെ ഇന്നലെ രാത്രി11 വരെയുള്ള കണക്കനുസരിച്ച് 1,02,06,475 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഇതുവരെ 62,18,42,751 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഒറ്റദിവസം ഒരുകോടി ഡോസ് വാക്സിന്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ യത്നിച്ച ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.
മൂന്നാം തരംഗ ഭീഷണി മുന്നില്‍ക്കണ്ട് ഇന്ത്യയില്‍ വാക്‌സിനേഷന്‍ പരമാവധി വേഗത്തിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. 29 ലക്ഷം ഡോസ് വാക്സിന്‍ വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് ആണ് ഇന്നലെ ഏറ്റവും അധികം വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയ സംസ്ഥാനം. ഒരു ദിവസം ഏറ്റവും അധികം വാക്‌സിന്‍ കുത്തിവച്ചതിന്റെ കണക്കില്‍ ഇന്ത്യ രണ്ടാമത് എത്തി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവരാണ് വാക്‌സിനേഷനില്‍ മുന്നിലുള്ളത്. ഉത്തര്‍പ്രദേശില്‍ ഈ മാസം 2.15 കോടിയും മഹാരാഷ്ട്രയില്‍ 1.3 കോടി ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
ഒരു ദിവസം 2.8 കോടി ഡോസ് വാക്‌സിന്‍ ജൂലായ 21ന് ചൈന നല്‍കിയിരുന്നു. ജനുവരി 16ന് വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം ഏറ്റവും അധികം വാക്‌സിന്‍ ഒരു മാസം നല്‍കിയതും ഓഗസ്റ്റിലാണ്. ഈ മാസം ഇതുവരെ 15 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. സെപ്റ്റംബര്‍ മാസത്തില്‍ 20 കോടി ഡോസ് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.