ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ കൊവിഡ് വാക്സിൻ നൽകുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തിനെതിരെ നേതാക്കൾ

ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ കൊവിഡ് വാക്സിൻ നൽകുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തിനെതിരെ നേതാക്കൾ

ന്യൂഡൽഹി: ബിജെപി അധികാരത്തിലെത്തിയാൽ ബീഹാറിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്ക് എതിരെ രൂക്ഷവിമർശനവുമായി നേതാക്കൾ. ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളുടെ അവസ്ഥ എന്താകും എന്ന് ആം ആദ്മി പാർട്ടി ട്വീറ്റിലൂടെ ആരാഞ്ഞു. ബിജെപിക്കെതിരെ വോട്ട് ചെയ്ത ഇന്ത്യക്കാർക്ക് സൗജന്യമായി കോവിഡ് വാക്സിൻ ലഭിക്കില്ലേ എന്നും ട്വീറ്റ് എഎപി ചെയ്തു.

കൊവിഡ് 19 വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് ലഭ്യമായാൽ ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷൻ ലഭ്യമാകുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്.

Photo credit :ANI


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.