വെല്ലിംഗ്ടണ്‍: രാജ്യമൊട്ടാകെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ന്യൂസിലന്‍ഡില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. 82 പുതിയ കേസുകള്‍ കൂടി ശനിയാഴ്ച്ച സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 415 ആയി ഉയര്‍ന്നു. ഓക്‌ലാന്‍ഡിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച്ച 70 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വൈറസ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങേളാടെ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ പതിനൊന്നാം ദിവസത്തിലേക്കു കടന്നു. കുടുംബത്തിനകത്തെ സമ്പര്‍ക്കത്തില്‍നിന്നാണ് സമീപകാലത്തെ ഭൂരിപക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒത്തുചേരലുകള്‍ മൂലമോ ജോലിസ്ഥലങ്ങളില്‍നിന്നോ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ലോക്ഡൗണ്‍ ചൊവ്വാഴ്ച വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായ ഓക്ലാന്‍ഡിലെയും തൊട്ടടുത്ത പ്രദേശമായ നോര്‍ത്ത് ലാന്‍ഡ് മേഖലയിെലയും ലോക്ഡൗണ്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച മന്ത്രിസഭ ചേരുമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ പറഞ്ഞു. ഓക് ലാന്‍ഡില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി തുടരാനാണു സാധ്യത.
കഴിഞ്ഞ 17-ന് ഓക് ലാന്‍ഡ് നഗരത്തില്‍ ഒരു ഡെല്‍റ്റ കേസ് റിപ്പോര്‍ട്ട് ചെയ്തിനെതുടര്‍ന്നാണ് സര്‍ക്കാര്‍ രാജ്യമൊട്ടാകെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കേസുകള്‍ ഉയര്‍ന്ന നിലയിലെത്തുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 50 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് ആരംഭിച്ചശേഷം 26 മരണങ്ങള്‍ മാത്രമാണ് കോവിഡ് മൂലമുണ്ടായത്. കഴിഞ്ഞ ആറു മാസത്തിനിടെ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.