തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം; സെപ്റ്റംബര്‍ ഒമ്പത് വരെ അപേക്ഷിക്കാൻ അവസരം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം; സെപ്റ്റംബര്‍ ഒമ്പത് വരെ അപേക്ഷിക്കാൻ അവസരം

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്ന സിവില്‍ സര്‍വ്വീസസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന് 80-ാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കാം.

ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ www.univcsc.comസന്ദര്‍ശിച്ച്‌ രജിസ്റ്റര്‍ ചെയ്യണം. ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് 100 രൂപ അപേക്ഷ ഫീസ് നല്‍കി പരീക്ഷയെഴുതാം. നേരിട്ട് സമര്‍പ്പിക്കാന്‍ അപേക്ഷ ഫോം ബോട്ടണി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്‍സിസി ഓഫീസില്‍ നിന്നും ലഭിക്കും.

അപേക്ഷകള്‍ സെപ്റ്റംബര്‍ ഒമ്പത് വരെ സ്വീകരിക്കും. സെപ്റ്റംബര്‍ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.