റിയല്‍മിയുടെ മാസ്റ്റര്‍ എഡിഷന്‍ സ്മാര്‍ട്ട് ഫോണ്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിലെത്തി

റിയല്‍മിയുടെ മാസ്റ്റര്‍ എഡിഷന്‍ സ്മാര്‍ട്ട് ഫോണ്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിലെത്തി

സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ മാസ്റ്റര്‍ എഡിഷന്‍ ഫോണ്‍ വിപണിയിലെത്തി. റിയല്‍മി ജിടി 5ജിയെക്കാള്‍ വില കുറവാണ് മാസ്റ്റര്‍ എഡിഷന്. കോം, ഫ്ലിപ്കാര്‍ട്ട് വെബ്‌സൈറ്റുകള്‍ മുഖേനയാണ് ക്രമീകരിച്ചിരിക്കുന്നത്.

കോസ്മോസ് ബ്ലൂ, ലൂണ വൈറ്റ് നിറങ്ങളില്‍ റിയല്‍മി ജിടി മാസ്റ്റര്‍ മാസ്റ്റര്‍ എഡിഷന്‍ വാങ്ങാം. ഇതുകൂടാതെ സ്യൂട്ട്കേസ് സ്റ്റൈല്‍ ഡിസൈനുമായി വോയേജര്‍ ഗ്രേ കളര്‍ ഓപ്ഷനില്‍ മാസ്റ്റര്‍ എഡിഷന്‍ ലഭ്യമാണ്. ലോകപ്രശസ്ത ഡിസൈനര്‍ നാവോട്ടോ ഫുകസാവയുമായി സഹകരിച്ചാണ് ഈ ഡിസൈന്‍ ക്രമീകരിച്ചിരിക്കുന്നത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778G SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 256 ജിബി വരെയുള്ള ഇന്റെര്‍ണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കാം. 65W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്‌ക്കുന്ന 4,300 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണില്‍.

6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 25,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 27,999 രൂപ, ഏറ്റവും പ്രീമിയം പതിപ്പായ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 29,999 രൂപ എന്നിങ്ങനെയാണ് റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്റെ വില.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.