കാബൂള്‍ വിമാനത്താവളത്തില്‍ 24 മുതല്‍ 36 മണിക്കൂറിനകം ഭീകരാക്രമണ സാധ്യതയുണ്ടെന്ന് യു.എസ്. പ്രസിഡന്റ്

കാബൂള്‍ വിമാനത്താവളത്തില്‍ 24 മുതല്‍ 36 മണിക്കൂറിനകം ഭീകരാക്രമണ സാധ്യതയുണ്ടെന്ന് യു.എസ്. പ്രസിഡന്റ്

വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. 24 മുതല്‍ 36 മണിക്കൂറിനകം ആക്രമം ഉണ്ടാകുമെന്ന വിവരമാണ് യു.എസ് പ്രസിഡന്റ് നല്‍കിയത്. സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നും വൈറ്റ് ഹൗസ് ഇറക്കിയ പത്രക്കുറിപ്പില്‍ ബൈഡന്‍ പറയുന്നു.

വ്യക്തവും വിശ്വസ യോഗ്യവുമായ ഭീഷണിയുണ്ടെന്നും വിമാനത്താവള ഗേറ്റിന് സമീപത്തുനിന്നും അമേരിക്കന്‍ പൗരന്‍മാര്‍ ഉടന്‍ മാറണമെന്നും കാബൂളിലെ യു.എസ് എംബസി അറിയിച്ചു.

അതേസമയം, വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടത്തിയവര്‍ക്ക് ഇന്നലെ നല്‍കിയ തിരിച്ചടിയില്‍ രണ്ടു ഭീകരരെ വധിച്ചതായി പെന്റഗണ്‍ അറിയിച്ചു. എന്നാല്‍, യു.എസ്. ആക്രമണത്തെ താലിബാന്‍ അപലപിച്ചു. ചാവേര്‍ ആക്രമത്തിനു പിന്നിലെ ചിലരെ അറസ്റ്റ് ചെയ്തതായി താലിബാന്‍ പറഞ്ഞു. നേരത്തെയുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തിന് മുമ്പും ബ്രിട്ടന്റെയും യു.എസിന്റെയും മുന്നറിയിപ്പ് വന്നിരുന്നു.

ഓഗസ്റ്റ് 31നകം ഒഴിപ്പിക്കല്‍ ദൗത്യം പൂര്‍ത്തിയാക്കി വിദേശരാജ്യങ്ങള്‍ അഫ്ഗാന്‍ വിടണമെന്നാണ് താലിബാന്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ അഭൂതപൂര്‍വമായ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.