ലാംപെഡൂസ(ഇറ്റലി): മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടില്‍ നിന്ന് 539 കുടിയേറ്റക്കാരെ ഇറ്റാലിയന്‍ തീരരക്ഷാ കപ്പലുകള്‍ രക്ഷപ്പെടുത്തി. നിരവധി സ്ത്രീകളും കുട്ടികളും ബോട്ടില്‍ ഉണ്ടായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ നിന്ന് മെഡിറ്ററേനിയന്‍ കടലിലൂടെ സഞ്ചരിച്ച ബോട്ടിലുണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയിലേക്ക് ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ എത്തിച്ച രക്ഷാപ്രവര്‍ത്തനമാണ് ശനിയാഴ്ച്ച ഇറ്റാലിയന്‍ സേന നടത്തിയത്.
നിരവധി കുടിയേറ്റക്കാര്‍ക്കു ശാരീരികമായി ആക്രമണം നേരിട്ടിട്ടുണ്ടെന്നു മനുഷ്യാവകാശ സംഘടനയായ എം.എസ്.എഫിലെ (ഡോക്ടര്‍മാര്‍ വിത്തൗട്ട് ബോര്‍ഡേഴ്‌സ്) ഡോക്ടര്‍ പറഞ്ഞു. രണ്ട് കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും ഇറ്റലിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പോലീസായ ഗാര്‍ഡിയ ഡി ഫിനാന്‍സയില്‍ നിന്നുള്ള കസ്റ്റംസ് ബോട്ടുമാണ് കുടിയേറ്റക്കാരെ രക്ഷിച്ച് ലാംപെഡൂസയിലേക്കു കൊണ്ടുപോയത്.
യൂറോപ്പിലെത്താന്‍ ആഗ്രഹിക്കുന്നവരുടെ പ്രധാന തുറമുഖങ്ങളിലൊന്നാണ് ലാംപെഡൂസ. മേയില്‍ ആയിരത്തിലധികം കുടിയേറ്റക്കാരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഇറ്റാലിയന്‍ ദ്വീപില്‍ വന്നിറങ്ങിയത്. ദ്വീപില്‍ ഒരു കുടിയേറ്റ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. 300-ല്‍ താഴെ മാത്രം ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ക്യാമ്പില്‍ ഇപ്പോള്‍ അഞ്ചിരട്ടിയിലധികം അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.