വാഹന്‍ സോഫ്റ്റ്‌വെയറില്‍ മാറ്റം: വാഹന രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഷോറൂമില്‍

വാഹന്‍ സോഫ്റ്റ്‌വെയറില്‍ മാറ്റം: വാഹന രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഷോറൂമില്‍

തിരുവനന്തപുരം: വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ണമായും ഷോറൂമിലേക്ക് മാറ്റുന്നു. ഡീലര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ നമ്പര്‍ അനുവദിക്കുന്ന വിധത്തില്‍ വാഹന്‍ സോഫ്റ്റ്വേറില്‍ മാറ്റം വരുത്തിയാണ് പുതിയ നീക്കം. നിലവില്‍ ഓണ്‍ലൈന്‍ അപേക്ഷ പരിശോധിച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്ന രീതിയാണുള്ളത്. അനുവദിക്കുന്ന നമ്പറില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കി ഘടിപ്പിച്ചാല്‍ മാത്രമേ വാഹനം നിരത്തിലിറക്കാനാവൂ.

പൂര്‍ണമായും ഫാക്ടറി നിര്‍മിത വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെയാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അപേക്ഷകൂടി പരിശോധിക്കാതെ രജിസ്ട്രേഷന്‍ അനുവദിക്കുന്നത് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിന്റെ ലംഘനമാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ അപേക്ഷകളില്‍ അതേദിവസം തന്നെ തീര്‍പ്പാക്കാറുണ്ടെന്നും നമ്പര്‍പ്ലേറ്റ് തയ്യാറാക്കുന്നതില്‍ ഷോറൂമുകളിലെ താമസമാണ് പ്രശ്‌നമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പുതിയ ക്രമീകരണ പ്രകാരം നമ്പര്‍ അനുവദിക്കുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് പിന്നീട് ഓഫീസില്‍ തയ്യാറാക്കുന്നത്.

കൂടാതെ അപേക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അനുവദിച്ച നമ്പര്‍ റദ്ദാക്കേണ്ടി വരും. ഡീലര്‍ക്കെതിരേ നടപടിയെടുക്കാമെങ്കിലും നമ്പര്‍ റദ്ദാക്കുക സങ്കീര്‍ണമാണ്. ഇതിന്റെ ബുദ്ധിമുട്ട് വാഹന ഉടമയും അനുഭവിക്കേണ്ടി വരും. പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നിലവിലെ പരിശോധനാ സംവിധാനം സുരക്ഷിതമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.