കോഴിക്കോട്: ട്രെയിന്‍ യാത്രാ ഉറപ്പായ ശേഷം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ ബന്ധുക്കള്‍ക്ക് യാത്ര ചെയ്യാനുള്ള സംവിധാനവുമായി റെയില്‍വേ. അച്ഛന്‍, അമ്മ, മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ് എന്നിവര്‍ക്ക് ആ ടിക്കറ്റില്‍ യാത്ര ചെയ്യാം. റെയില്‍വേയുടെയും പുതിയ സംവിധാനമാണിത്.
ടിക്കറ്റ് ബുക്ക് ചെയ്തയാളിന് ഓണ്‍ലൈനിലോ, കൗണ്ടറിലോ എടുത്ത ടിക്കറ്റ് ബന്ധുവിന്റെ പേരിലേക്ക് മാറ്റാം. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂറിന് മുൻപ് ചെയ്യണം. ബന്ധം തെളിയിക്കുന്നതിന്റെ കോപ്പിയടക്കം സമര്‍പ്പിക്കണം. ഒരു തവണയേ ടിക്കറ്റ് മാറ്റാനാവൂ. ചീഫ് റിസര്‍വേഷന്‍ മാനേജര്‍ക്കോ സ്റ്റേഷന്‍ മാനേജര്‍ക്കോ ആണ് ടിക്കറ്റ് മാറ്റാന്‍ അധികാരം. ആധാര്‍, വോട്ടര്‍ ഐഡി, ബാങ്ക് പാസ്ബുക്, റേഷന്‍ കാര്‍ഡ് എന്നിവ ബന്ധം തെളിയിക്കാന്‍ ഉപയോഗിക്കാം.
ഫസ്റ്റ് ക്ലാസ്/എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ 48 മണിക്കൂര്‍ മുൻപ് റദ്ദാക്കിയാല്‍ 260 രൂപയും സര്‍വീസ് ചാര്‍ജ്ജും ഒരു ടിക്കറ്റില്‍ കുറയും. ഫസ്റ്റ് ക്ലാസ്/എസി ടു ടിയര്‍ 200 രൂപയും സര്‍വീസ് ചാര്‍ജും, എസി ചെയര്‍കാര്‍, ത്രീ ടിയര്‍, എസി ത്രീ ഇക്കോണമി 180 രൂപ. സ്ലീപ്പറിന് 120, സെക്കന്‍ഡ് ക്ലാസിന് 60 രൂപ വീതവും കുറയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.