ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സിനിമ തിയേറ്റർ ഇനി ഇന്ത്യക്ക് സ്വന്തം

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സിനിമ തിയേറ്റർ ഇനി ഇന്ത്യക്ക് സ്വന്തം

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിനിമ തിയേറ്റർ ഇനി ഇന്ത്യക്കാർക്ക് സ്വന്തം. സമുദ്രനിരപ്പിൽ നിന്ന് 11,562 അടി ഉയരത്തിലാണ് തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്. ലഡാക്കിലെ പല്‍ദാനിലാണ് ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ മൂവി തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഈ തിയേറ്റര്‍ സ്ഥാപിച്ചത് സ്വകാര്യ കമ്പനിയായ പിക്ചര്‍ ടൈം ഡിജിപ്ലക്‌സാണ്.

ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് തുപ്സ്ഥാന്‍ ഷെവാംഗ്, ബോളിവുഡ് നടന്‍ പങ്കജ് ത്രിപാഠി ഉള്‍പ്പെടെയുള്ളവ‌ര്‍ തിയേറ്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് മികച്ച സിനിമ അനുഭവം കാഴ്ച വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് തിയേറ്റർ ആരംഭിച്ചത്. അത്യാധുനിക സൗകര്യത്തോടെ വളരെ കുറഞ്ഞ നിരക്കിൽ ആണ് സിനിമ വിരുന്ന് ഒരുക്കുന്നത്. രാജ്യത്തെ സൈനികരായിരുന്നു തീയേറ്ററിലെ ആദ്യ പ്രേക്ഷകർ

അക്ഷയ്കുമാര്‍ കേന്ദ്രകഥാപാത്രമായ ബെൽബോട്ടം ആണ് തിയേറ്ററിൽ ആദ്യ പ്രദർശനം നടത്തിയത്. ലഡാക്കിലെ ചാംഗ്പ നാടോടി സമൂഹത്തിന്റെ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഹ്രസ്വചിത്രം സെക്കുളും ആദ്യദിവസം പ്രദര്‍ശിപ്പിച്ചു. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണിത്.

കാറ്റ് നിറച്ച്‌ വികസിപ്പിക്കുന്ന വിധത്തിലാണ് തിയേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 28 ഡിഗ്രി സെല്‍ഷ്യസായി തിയേറ്ററിനുള്ളിലെ താപനിലയും, വായുസഞ്ചാരവും ക്രമീകരിക്കുന്നതിനായി എയര്‍കണ്ടീഷണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.