സിംഗപ്പൂര്‍: ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്കും കൊറോണ വൈറസിനെതിരെ പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ നേട്ടവുമായി സിംഗപ്പൂര്‍.ആഗോളതലത്തിലെ ഒന്നാം സ്ഥാനമാണിത്. ഇതേത്തുടര്‍ന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നീക്കത്തിലേക്ക് കടന്നു രാജ്യം.
ലോകത്തിന്റെ പല ഭാഗങ്ങളും ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം നിയന്ത്രിക്കാന്‍ പാടുപെടുന്നതിനിടെ 5.7 ദശലക്ഷം ആളുകളില്‍ ഭൂരിഭാഗവും കുത്തിവയ്പ് എടുത്തിട്ടുള്ളതിനാല്‍, സിംഗപ്പൂരിലാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നിരക്ക്. 'ഞങ്ങള്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ജനസംഖ്യയില്‍ 80 ശതമാനം പേര്‍ക്ക് രണ്ട് കൊറോണ വാക്‌സിനേഷന്‍ ഡോസുകളുടെ മുഴുവന്‍ ഘട്ടവും ലഭിച്ചു,'- ആരോഗ്യ മന്ത്രി ഓങ് യെ കുങ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കോവിഡ് -19 നെ പ്രതിരോധിക്കാന്‍ സിംഗപ്പൂര്‍ മറ്റൊരു ചുവടുവെച്ചുവെന്നാണ് ഇതിനര്‍ത്ഥമെന്ന് ഓങ് യെ കുങ് കൂട്ടിച്ചേര്‍ത്തു. 'തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിത്. തങ്ങളെയും ചുറ്റുമുള്ള ആളുകളെയും പരിപാലിക്കാന്‍ സിംഗപ്പൂരിലെ ആളുകള്‍ മുന്നോട്ട് വരുന്നു.' ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണിപ്പോള്‍ രാജ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.