ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നതു കേട്ട് മറ്റാരും തുള്ളേണ്ടെന്ന് കെ.മുരളീധരന്‍

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നതു കേട്ട് മറ്റാരും തുള്ളേണ്ടെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത് കേട്ട് പാര്‍ട്ടിയില്‍ മറ്റാരും തുള്ളേണ്ടെന്ന് കെ.മുരളീധരന്‍ എം.പി. നടപടിയെടുത്താല്‍ അത് നടപടിയാണ്. കെ.പി അനില്‍കുമാര്‍ എഐസിസി അംഗമാണെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നത് പാര്‍ട്ടി പരിഗണിക്കും. പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരട്ടെ. അതേസമയം പാര്‍ട്ടിയിലെ പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാനും പാടില്ല. അത് പുതുതലമുറയുടെ ഉത്തരവാദിത്വമാണെന്നും മുരളീധരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് നടപടിയെടുത്തെങ്കില്‍ അതിന് എഐസിസി അംഗീകാരമുണ്ടായിരിക്കുമെന്നും എഐസിസി അംഗീകാരത്തോടെ ഏത് നടപടിയെടുക്കാനുളള അധികാരവും കെപിസിസി പ്രസിഡന്റിനുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ഡയറി ഉയര്‍ത്തിക്കാട്ടിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ സുധാകരന്റെ ശൈലിയാണെന്നും മുരളീധരന്‍ പറഞ്ഞു.

ചര്‍ച്ച ചെയ്യാതെയാണ് തീരുമാനം എടുത്തതെന്ന അഭിപ്രായം അങ്ങനെയല്ലെന്ന് തെളിയിക്കാനാണ് കെ.സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാട്ടിയത്. പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞതായും മുരളീധരന്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.