കാബൂള്‍:സമാധാനാന്തരീക്ഷത്തിലേക്ക് അഫ്ഗാനിസ്ഥാന്‍ തിരികെയെത്തിയെന്നു പ്രചരിപ്പിക്കാന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി ടി വി ചാനലിലൂടെ അവതാരകനെ കൊണ്ട് താലിബാന്‍ ഭരണത്തെ പുകഴ്ത്തി പറയിപ്പിച്ച് ഭീകര്‍. മാദ്ധ്യമങ്ങളിലൂടെ താലിബാനെ വെള്ള പൂശാനുള്ള ഭീകര ശൈലിയുടെ തന്ത്രം അരങ്ങേറിയത് അഫ്ഗാനിലെ ഒരു പ്രാദേശിക ചാനലിലാണ്.
'ആരും പേടിക്കേണ്ടതില്ലെ'ന്നും 'രാജ്യത്ത് പ്രശ്നങ്ങളില്ലെ'ന്നും താലിബാന്‍ ഭീഷണിപ്പെടുത്തി പറയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു.ഇറാനിയന്‍ മാദ്ധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാഗാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ആയുധധാരികളായ താലിബാന്‍ സംഘത്തിന് മുന്നിലിരുന്ന് വാര്‍ത്ത വായിക്കുന്ന ചാനല്‍ അവതാരകനെയാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അവതാരകന്‍ പറയുന്നത് 'ഭയപ്പെട്ടാണെന്ന്' വീഡിയോ പങ്കുവെച്ച് മാസിക് അലിനെജാഗ് കുറിച്ചു. എല്ലാവരുടേയും മനസില്‍ ഇപ്പോഴും താലിബാന്‍ ഭയത്തിന്റെ പ്രതീകമാണ്. അതിന് മറ്റൊരു തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്ന ഈ വീഡിയോയെന്നും അവര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ്് അഫ്ഗാനിസ്താനിലെ മുന്‍നിര മാദ്ധ്യമമായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടറേയും ക്യാമറമാനേയും താലിബാന്‍ ആക്രമിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയവയെ കുറിച്ച് ഈ മാദ്ധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തതാണ് കാരണം. റിപ്പോര്‍ട്ടിങ്ങിനിടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു.
രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. ഓഗസ്റ്റ് 15ന് അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് രാജ്യത്ത് നിരവധി സ്ഥലങ്ങളില്‍ മാദ്ധ്യമപ്രവര്‍ത്തകരേയും കലാകാരന്മാരേയും മര്‍ദ്ദിക്കുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ഒരു ജര്‍മ്മന്‍ മാദ്ധ്യമപ്രവര്‍ത്തക പ്രവര്‍ത്തകന്റെ തമസ സ്ഥലം ആക്രമിച്ച് ബന്ധുവിനെ കൊന്നു. നിരവധി മാദ്ധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും താലിബാന്‍ പരിശോധന നടത്തി. പുതിയ വീഡിയോ കൂടി പുറത്തുവന്നതോടെ സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനം അനുവദിക്കുമെന്ന വാഗ്ദാനം താലിബാന്‍ ലംഘിച്ചുവെന്ന വിമര്‍ശനം രൂക്ഷമായി. പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ്്് ഡാനിഷ് സിദ്ദിഖിയെ നേത്തെ യുദ്ധമുന്നണിയില്‍ നിന്നു പിടികൂടി കൊലപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.