ആഡിസ് അബാബ: എത്യോപ്യയില്‍ ഗോത്രവംശജരായ ഇസ്ലാമിക കലാപകാരികള്‍ 300 ക്രൈസ്തവരെ ചുട്ടുകൊന്നു. ഇസ്ലാമിക കലാപം പിടിമുറിക്കിയ ഒറോമിയ സംസ്ഥാനത്ത് ഓഗസ്റ്റ് 18ന് നടന്ന ക്രിസ്തീയ വംശഹത്യയെ കുറിച്ചുള്ള വിവരങ്ങള്‍ എത്യോപ്യന്‍ ഹ്യൂമണ്‍ റൈറ്റ്സ് കൗണ്‍സില്‍' സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. കൊടും ക്രൂരതയ്ക്ക് ശേഷം രണ്ട് ദേവാലയങ്ങളും അഗ്നിക്കിരയാക്കിയെന്നു സര്‍ക്കാരിതര സന്നദ്ധ സംഘടനയായ എത്യോപ്യന്‍ ഹ്യൂമണ്‍ റൈറ്റ്സ് കൗണ്‍സില്‍ സ്ഥിരീകരിച്ചു.
ബോക്കോ ഹറാം, ഫുലാനി എന്നീ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്ന നൈജീരിയ ക്രൈസ്തവ രക്തസാക്ഷിത്വ ഭൂമിയായി മാറുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ ക്രിസ്തീയ വംശഹത്യ അരങ്ങേറിയത്. ഒറോമിയ സംസ്ഥാനത്തെ ഇസ്ലാമിക ഗോത്രമായ ഓറാമോ വംശജരാണ് പ്രദേശത്തെ ന്യൂനപക്ഷവും എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളുമായ അംഹാര്‍ ഗോത്ര ജനതയ്ക്കുനേരെ ആക്രമം അഴിച്ചു വിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈസ്റ്റ് വെലെഗ പ്രവിശ്യയിലെ ഗിദ്ദ കിരമ്മുവിന് സമീപത്തുള്ള അംഹാര്‍ വംശജരുടെ വീടുകള്‍ക്കൊപ്പം അഗസ അബ്ബോ ദേവാലയവും തെന്‍ബിയ മൈക്കിള്‍ ദേവാലയവും അഗ്നിക്കിരയാക്കുകയായിരുന്നു. ഈശോയുടെ രൂപാന്തരീകരണ തിരുനാളിന് ഒരുങ്ങുന്നതിനിടെ ഉണ്ടായ ആക്രമണത്തില്‍ നിരവധി ക്രൈസ്തവര്‍ക്കാണ് പരിക്കേറ്റത്.
രാജ്യത്ത് ശക്തമാകുന്ന വംശീയവും മതപരവും രാഷ്ട്രീയവുമായ അശാന്തി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഒറാമിയ സംസ്ഥാനത്താണ്. തീവ്ര നിലപാടുകളുള്ള ഇസ്ലാമിക വിഭാഗമായ ഓറാമോ വംശജരാണ് എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ പതിവാക്കുന്നത്. ടിഗ്രേ മേഖലയിലെ രാഷ്ട്രീയ കലാപത്തിനും ഇതുവരെ ശമനം ഉണ്ടായിട്ടില്ല. എത്യോപ്യ ഫെഡറല്‍ സേനയും വിഘടനവാദികളും തമ്മിലുള്ള ടിഗ്രേ മേഖലയിലെ ഏറ്റുമുട്ടലുകളില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.