ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികള്‍ വിറ്റഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദേശം നല്‍കി. ദേശിയ ധന സമാഹരണ മന്ത്രാലയത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
12 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഇരുപതിലധികം ആസ്‌തികളാണ് വില്‍ക്കുന്നത്. കൂടാതെ സർക്കാർ വസ്തുവകകൾ രാജ്യത്ത് വലിയ തോതിൽ സ്വകാര്യവൽക്കരിക്കാൻ പോകുന്നതായും റിപോർട്ടുകൾ വന്നിരുന്നു.
അതേസമയം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആറ് ലക്ഷം കോടി രൂപയുടെ ദേശീയ ധനസമ്പാദന പൈപ്പ്ലൈന്‍ പ്രഖ്യാപിച്ചു. എന്‍എംപിക്ക് കീഴില്‍, പാസഞ്ചര്‍ ട്രെയിനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ മുതല്‍ വിമാനത്താവളങ്ങള്‍, റോഡുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയുടെ ധനസമ്പാദനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അടിസ്ഥാന സൗകര്യ മേഖലകളില്‍ സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തി വിഭവങ്ങള്‍ സമാഹരിക്കുമെന്നും വസ്തുവകകള്‍ വികസിപ്പിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.