ലുധിയാന: 23 വര്‍ഷം പാകിസ്താനിലെ ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന്‍ മോചിതനായി. മദ്ധ്യപ്രദേശ് സ്വദേശിയായ പ്രഹ്ളാദ് സിംഗാണ് മരണ വക്ത്രം കടന്ന് മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയത്. പഞ്ചാബിലെ അട്ടാരി വാഗ അര്‍ത്തിയിയിലൂടെ എത്തിയ പ്രഹ്ളാദ് സിംഗിനെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അതിര്‍ത്തി രക്ഷാ സേന അംഗങ്ങള്‍ സ്വീകരിച്ചു.
ചെറിയ തോതില്‍ മാനസിക വൈകല്യമുള്ള പ്രഹ്ളാദ് സിംഗിനെ 30 വയസുള്ളപ്പോള്‍ അപ്രതീക്ഷിതമായി കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പത്രവാര്‍ത്തയിലൂടെ പാകിസ്താന്‍ ജയിലിലുണ്ടെന്ന് ബന്ധുക്കള്‍ മനസിലാക്കി. പിന്നീട് ഇവര്‍ നടത്തിയ നിരന്തര പരിശ്രമത്തിനൊടുവിലാണ് പ്രഹ്ളാദിന്റെ മോചനം സാധ്യമായത്.
ഇയാള്‍ എങ്ങിനെ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയെന്നതിനെ സംബന്ധിച്ച് വീട്ടുകാര്‍ക്ക് ഇപ്പോഴും രൂപമില്ല. അത്ഭുതവും ആശ്ചര്യവും വിട്ടുമാറിയിട്ടില്ലെന്ന് സഹോദരന്‍ വീര്‍ സിംഗ് പറഞ്ഞു.ഇളയ സഹോദരന്‍ വീര്‍ സിംഗുമായി മദ്ധ്യപ്രദേശില്‍ നിന്നും എത്തിയ പോലീസ് സംഘത്തോടൊപ്പം പ്രഹ്ളാദ് നാട്ടിലേക്ക് പോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.