ന്യൂയോര്‍ക്ക്:അഫ്ഗാനില്‍ ഭീകരത വളരാതിരിക്കാന്‍ ശക്തമായ കരുതല്‍ ആവശ്യമാണെന്ന് ലോക രാഷ്ട്രങ്ങളോട് ഇന്ത്യ. സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി മനുഷ്യാവകാശ സംരക്ഷണം അഫ്ഗാനില്‍ സാധ്യമാകണമെന്നും യു.എന്‍ സുരക്ഷാ സമിതിയില്‍ അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യ അസന്ദിഗ്ദ്ധമായ നിലപാട് അറിയിച്ചു.
'അഫ്ഗാനില്‍ സുപ്രധാനമായ ഭരണമാറ്റമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത വിധമുള്ള അഭയാര്‍ത്ഥിപ്രവാഹം മേഖലയിലെ എല്ലാ രാജ്യങ്ങളേയും ബാധിച്ചിട്ടുണ്ട്. താലിബാന്‍ ഭീകരസംഘടനകളുടെ കേന്ദ്രമായിരിക്കുന്നു. നിരവധി ആക്രമണങ്ങളും കൂട്ടക്കുരുതിയുമാണ് കഴിഞ്ഞ രണ്ടുമാസമായി അരങ്ങേറിയത്. ഇത് ഇനിയും അനുവദിക്കുന്നത് ലോകസമാധാനത്തിന് ഗുണകരമല്ല. അഫ്ഗാന്‍ മണ്ണ് ഒരു കാരണവശാലും ഭീകരരുടെ താവളമാകരുത്. ഒപ്പം ഒരു രാജ്യത്തിനെതിരേയും ആക്രമണം നടത്താന്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കരുത്'- വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
യുദ്ധക്കെടുതി നേരിടുന്ന രാജ്യത്ത് നിന്ന് യുഎസ് സൈന്യം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം പിന്‍വാങ്ങിയതിന്റെ അനുബന്ധമായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയതിന് ശേഷമായിരുന്നു ഷ്രിംഗ്ലയുടെ പരാമര്‍ശം. റഷ്യയും ചൈനയും വിട്ടുനിന്ന വൊട്ടെടുപ്പില്‍ 13 അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം അംഗീകരിച്ചു. കാബൂളിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍ക്കും യുഎസ് സൈനികര്‍ക്കും ഇന്ത്യയുടെ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതായി യോഗത്തില്‍ ഷ്രിംഗ്ല പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വിദേശ പൗരന്മാരില്‍ നിന്നും സുരക്ഷിതവും സുരക്ഷിതവും ക്രമമായതുമായ പുറപ്പെടല്‍ സംബന്ധിച്ച് താലിബാന്‍ നല്‍കിയ പ്രതിബദ്ധതകള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമേയം പറഞ്ഞു. കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെക്കുറിച്ച് അംഗീകരിച്ച ആദ്യ പ്രമേയമാണിത്. ഓഗസ്റ്റ് മാസത്തേക്കാണ് യുഎന്‍എസ്സിയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്കു ലഭിച്ചത്.
അഫ്ഗാനിസ്ഥാന്‍, സമുദ്ര സുരക്ഷ, മിഡില്‍ ഈസ്റ്റ്, മ്യാന്‍മര്‍, സിറിയ, യെമന്‍ എന്നിവയുള്‍പ്പെടെ വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ഓഗസ്റ്റില്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നതെന്ന് ഷ്രിംഗ്ല പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതല പരിപാടിയില്‍ സമുദ്ര സുരക്ഷ സംബന്ധിച്ച ക്രിയാത്മക ചര്‍ച്ചയുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സാങ്കേതികവിദ്യയും സമാധാന പരിപാലനവും ഭീകരവാദവും എന്ന വിഷയത്തില്‍ നടന്ന പരിപാടികള്‍ക്ക് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.