വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനാ പിന്മാറ്റത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സേനാ പിന്മാറ്റം യുഎസിന്റെ ദേശീയ താല്‍പര്യമെന്നും വിവേകപൂര്‍ണമായ മികച്ച തീരുമാനമെന്നുമാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. രണ്ടു പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്റെ പ്രതികരണം.
കടുത്ത പ്രതിസന്ധികള്‍ക്കിടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് ബൈഡന്‍ നന്ദി അറിയിച്ചു. ഇനിയും അഫ്ഗാനിലുള്ള യുഎസ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി. രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐഎസിന് കടുത്ത ഭാഷയില്‍ ബൈഡന്‍ മുന്നറിയിപ്പും നല്‍കി. അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ലെന്നും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ബൈഡന്‍ ഓര്‍മ്മപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.