ഹെലികോപ്റ്ററില്‍ തൂങ്ങിയാടിയത് മൃതദേഹമല്ല, പതാക പാറിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍

ഹെലികോപ്റ്ററില്‍ തൂങ്ങിയാടിയത് മൃതദേഹമല്ല, പതാക പാറിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍


കാബൂള്‍: താലിബാന്‍ ഭീകരതയുടെ ഏറ്റവും പുതിയ ദൃശ്യമെന്നു സമൂഹ മാധ്യമങ്ങള്‍ വിലയിരുത്തിയ, ഹെലികോപ്റ്ററില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന കയറില്‍ ബന്ധിച്ച നിലയിലുള്ള ആളുടെ വീഡിയോക്കു പിന്നിലെ യാഥാര്‍ത്ഥ്യം ക്രൂരതയുടേതല്ലെന്നും വിഫലമായിപ്പോയ ഒരു കുസൃതിത്തരമായിരുന്നു അതെന്നും അഫ്ഗാന്‍ മാധ്യമങ്ങള്‍. ഹെലികോപ്റ്ററില്‍ തൂങ്ങിയാടി താലിബാന്‍ പതാക ഒരു പ്രധാന മന്ദിരത്തിനു മുകളില്‍ ചാര്‍ത്താന്‍ നടന്ന ശ്രമമായിരുന്നു ഭീതിയോടെ ലോകം കണ്ട വീഡിയോയിലേതെന്നാണ് ഇപ്പോല്‍ വ്യക്തമാകുന്നത്

താലിബാനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ട്വിറ്റര്‍ അക്കൗണ്ടായ താലിബ് ടൈംസാണ് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്.'ഇസ്ലാമിക് എമിറേറ്റ്‌സിന്റെ ഹെലികോപ്റ്ററില്‍ ഞങ്ങളുടെ വ്യോമസേന കാണ്ഡഹാര്‍ നഗരത്തിന് മുകളില്‍ കൂടി പട്രോളിങ് നടത്തുന്നു' എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു.

വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കാണ്ഡഹാറില്‍ നിന്നുള്ള വീഡിയോ ആണ് ഇതെന്നും താലിബാന്‍ ഭീകരവാദികള്‍ കൊന്ന് യുഎസ് ഹെലികോപ്റ്ററില്‍ കെട്ടിത്തൂക്കിയ അഫ്ഗാന്‍ വ്യക്തിയാണെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ആദ്യം പ്രചരിച്ചിരുന്നത്.വീഡിയോ എപ്പോഴാണ് എടുത്തിരിക്കുന്നത് എന്ന് വ്യക്തമല്ലായിരുന്നു.

പല തരത്തിലുള്ള പ്രചാരണങ്ങളോടെ വീഡിയോ വൈറലായതിനൊപ്പം ഹെലികോപ്റ്ററില്‍ നിന്ന് കയറില്‍ ബന്ധിച്ച നിലയില്‍ താഴേക്ക് തൂങ്ങിക്കിടക്കുന്ന വ്യക്തി അമേരിക്കന്‍ പൗരനാണെന്ന നിരീക്ഷണം വന്നതോടെ പ്രസിഡന്റ് ബൈഡനു നേരെ ആക്ഷേപ ശരം തൊടുത്തു ചിലര്‍. അതേസമയം, ഹെലികോപ്റ്ററില്‍ തൂങ്ങിയാടി താലിബാന്‍ പതാക കെട്ടിടത്തിനു മുകളില്‍ ഘടിപ്പിക്കാന്‍ നടത്തിയ യത്‌നം ഒടുവില്‍ ഉപേക്ഷിക്കുകയായിരുന്നത്രേ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.