സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള വീഡിയോകളും വാര്‍ത്തകളും ചിത്രങ്ങളും ഒക്കെ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്നു. ലോക വിവരങ്ങള്‍ ഒരു വിരല്‍ത്തുമ്പിന് തൊട്ടരികിലായി ലഭ്യമാകുന്നതു കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയുടെ ജന സ്വീകാര്യതയും വര്‍ധിച്ചു. പ്രായഭേദനമന്യേ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചുവരികയാണ് പ്രതിദിനം.
സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും കൂടുതല്‍ ശ്രദ്ധ നേടുന്നത് കുഞ്ഞുങ്ങളുടെ ചില വീഡിയോകളാണ്. നിഷ്‌കളങ്കത നിറഞ്ഞ ചിരി കൊണ്ടും കൊഞ്ല്‍ കൊണ്ടും കുട്ടി വര്‍ത്തമാനങ്ങള്‍ കൊണ്ടും എല്ലാം കുട്ടികള്‍ സൈബര്‍ ഇടങ്ങളില്‍ താരമാകുന്നു. ശ്രദ്ധ നേടുന്നതും ഒരു കുരുന്നിന്റെ വീഡിയോയാണ്.
അനുഗ്രഹിക്കുന്നതിനു വേണ്ടി കൈ ഉയര്‍ത്തിയ വൈദികന് ഹൈ- ഫൈവ് നല്‍കുന്ന പെണ്‍കുട്ടിയാണ് വീഡിയോയില്‍. നിരവധിപ്പേരുടെ ഫേസ്ബുക്ക് പ്രൊഫൈലുകളിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും എല്ലാം ഈ കുട്ടിത്തം നിറഞ്ഞ വീഡിയോ ഇതിനോടകംതന്നെ ഇടം നേടിക്കഴിഞ്ഞു.
അമ്മയ്ക്ക് ഒപ്പം ദേവാലയത്തില്‍ എത്തിയതാണ് പെണ്‍കുട്ടി. വൈദികന്റെ അരികിലെത്തിയപ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥനയുടെ ഇടയില്‍ കൈകള്‍ കുട്ടിയുടെ ശിരസ്സിന് നേരെ ഉയര്‍ത്തി. ഉടനെ പെണ്‍കുട്ടി ഹൈ- ഫൈവും നല്‍കി. കുരുന്നിന്റെ നിഷ്‌കളങ്കത കണ്ട് വൈദികനും ചിരി സമ്മാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.