കാലിഫോര്‍ണിയ: ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന സൗര കൊടുങ്കാറ്റായ 'സോളാര്‍ സൂപ്പര്‍ സ്റ്റോം' മൂലം ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകരാറിലാകാമെന്നാണ് വിദഗ്ധ മുന്നറിയിപ്പ്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇര്‍വിനാണ് ഇതുസംബന്ധിച്ച ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. സമീപഭാവിയില്‍ തന്നെ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സൂര്യന്റെ തീക്ഷണമായ ജ്വാലയായ സൗര കൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുകയാണ്.
ഇതുമൂലം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ദിവസങ്ങളോളം തടസപ്പെടാമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചിലപ്പോള്‍ മണിക്കൂറുകള്‍ മാത്രമാകാം. ദിവസങ്ങളോളം നീളാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കടലിനടിയിലെ നീണ്ട കേബിളുകള്‍ക്കാണ് തകരാര്‍ സംഭവിക്കുക. കേബിളില്‍ സിഗ്‌നലിന്റെ കരുത്ത് വര്‍ധിപ്പിക്കുന്ന റിപ്പീറ്ററിന് സൗര കൊടുങ്കാറ്റില്‍ തകരാര്‍ സംഭവിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുമെന്നാണ് ഗവേഷണ പ്രബന്ധം മുന്നറിയിപ്പ് നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.