യുപിയില്‍ കൗമാരക്കാരിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് രണ്ട് കിലോയിലധികം മുടി

യുപിയില്‍ കൗമാരക്കാരിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് രണ്ട് കിലോയിലധികം മുടി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് രണ്ടുകിലോയിലധികം മുടി. ലക്‌നൗവിലെ ബാലരാംപൂര്‍ ആശുപത്രിയിലാണ് വിചിത്രമായ സംഭവം. രണ്ടുവര്‍ഷമായി പെണ്‍കുട്ടിക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. കൂടാതെ ശരീരഭാരം ക്രമാതീതമായി കുറയുകയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നു.

പെണ്‍കുട്ടിയെ അലട്ടിയിരുന്ന മറ്റൊരു പ്രധാന പ്രശ്‌നം മുടികൊഴിച്ചിലായിരുന്നു. 10 വര്‍ഷം മുമ്പ് ശക്തമായ വയറുവേദനയും പെണ്‍കുട്ടി അനുഭവിച്ചിരുന്നു. ഇതോടെ ബല്‍റാംപുരിലെ ആശുപത്രിയിലെത്തിച്ചു. സര്‍ജന്‍ ഡോ. എസ്.ആര്‍ സംദാറിന്റെ നേതൃത്വത്തില്‍ കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയമാക്കി.

അല്‍ട്രാസൗണ്ട് പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ വലിയൊരു മുഴ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സി.ടി സ്‌കാനിന് വിധേയമാക്കിയപ്പോഴും വയറ്റില്‍ പന്തിന്റെ വലിപ്പത്തില്‍ മുഴ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ എന്‍ഡോസ്‌കോപിക്ക് വിധേയമാക്കുകയായിരുന്നു. അതില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ മുടിയാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു.

20 സെന്റിമീറ്റര്‍ വീതിയില്‍ രണ്ടു കിലോയിലധികം തൂക്കമുണ്ടായിരുന്നു മുടിക്ക്. ഒന്നര മണിക്കൂറോളം നീണ്ട സര്‍ജറിയിലൂടെ മുടി വിജയകരമായി പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്കായി. പെണ്‍കുട്ടി ഇപ്പോള്‍ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് അപൂര്‍വരോഗമാണെന്നും ജനിച്ചപ്പോള്‍ മുതലുണ്ടായിരുന്ന മാനസിക അസ്വാസ്ഥ്യമാണ് ഇതിന് കാരണമെന്നും ഡേക്ടര്‍മാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.