സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസിലേക്കും അസം റൈഫിളിലേക്കും പാരാമെഡിക്കൽ കേഡറുകളിൽ 2439 അവസരങ്ങൾ. സി.ആർ.പി.എഫാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിരമിച്ചവർക്കും വിമുക്തഭടന്മാർക്കും അപേക്ഷിക്കാം. തൽസമയ ഇന്റർവ്യൂ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഒഴിവുള്ള സേനകൾ: അസം റൈഫിൾസ്-156, ബി.എസ്.എഫ് -365, സി.ആർ.പി.എഫ് -1537, ഐ.ടി.ബി.പി -130, എസ്.എസ്.ബി -251.
പ്രധാന തസ്തികകൾ: സിസ്റ്റർ, സ്റ്റാഫ് നഴ്സ്, എസ്.എം (സിസ്റ്റർ I/C), എ.എസ്.ഐ/ലാബ് ടെക്, റേഡിയോഗ്രാഫർ, മെഡിക്സ്, വാറന്റ് ഓഫീസർ ഫാർമസിസ്റ്റ്, എച്ച്.സി(ജൂനിയർ) എക്സ്റേ അസിസ്റ്റന്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, റൈഫിൾമാൻ ലാബ് അസിസ്റ്റന്റ്, ഫിസിയോതെറാപ്പി അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്, നഴ്സിങ് അസിസ്റ്റന്റ്, കോൺസ്റ്റബിൾ, ഡയറ്റീഷ്യൻ, എ.എൻ.എം., ഫീമെയിൽ അറ്റൻഡന്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, ഡെന്റൽ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കിച്ചൺ സർവീസ്, പ്യൂൺ, ടെലി ഓപ്പറേറ്റർ, ലിനൻ ഓപ്പറേറ്റർ, പ്ലാസ്റ്റർ, സ്റ്റുവാർഡ്, ഹോസ്പിറ്റൽ കുക്ക്.
വിശദവിവരങ്ങൾക്കായി crpf.gov.in എന്ന വെബ്സൈറ്റ് കാണുക. തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സി.ആർ.പി.എഫിന്റെ കോംപോസിറ്റ് ആശുപത്രിയിലും ഇന്റർവ്യൂ നടത്തപ്പെടുന്നതാണ്. സെപ്റ്റംബർ 13 മുതൽ 15വരെയാണ് ഇന്റർവ്യൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.