'തേനീച്ചകളുടെ രാജാവ്': പതിനായിരക്കണക്കിന് തേനീച്ചകളെ ശരീരത്തില്‍ വളർത്തി ഇണ്ടായിസാബ

'തേനീച്ചകളുടെ രാജാവ്': പതിനായിരക്കണക്കിന് തേനീച്ചകളെ ശരീരത്തില്‍ വളർത്തി ഇണ്ടായിസാബ

റുവാണ്ട: നൂറുകണക്കിന് തേനീച്ചകള്‍ മൂളിപ്പറന്നുവന്നു ദേഹത്തിരിക്കുമ്പോൾ ഒട്ടും ഭയമില്ലാതെ നടക്കുന്ന യുവാവിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. സംഭവം ആഫ്രിക്കയിലെ റുവാണ്ടയിലാണ്. ഇണ്ടായിസാബ എന്ന യുവാവാണ് തന്റെ ശരീരത്തിൽ തേനീച്ചയെ വളർത്തി വാർത്തയിൽ ഇടം പിടിച്ചത്.

'തേനീച്ചകളുടെ രാജാവ്' എന്നാണ് സാബ സ്വയം വിളിക്കുന്ന പേര്. ഇണ്ടായിസാബ തേനീച്ച വളര്‍ത്തല്‍ ഒരു ഉപജീവനമാക്കിയിട്ട് മുപ്പതു വര്‍ഷത്തിലേറെയായി. ദേഹത്ത് ഒരു പെണ്‍തേനീച്ചയെ കൊണ്ട് വെച്ചാണ് താന്‍ ബാക്കിയുള്ള നൂറുകണക്കിന് തേനീച്ചകളെ ആകര്‍ഷിക്കുന്നത് എന്ന് സാബ പറയുന്നു. തന്റെ അരക്കെട്ടിനടുത്ത് ഒരു നൂലില്‍ ഈ പെണ്‍ തേനീച്ചയെ സാബ ബന്ധിക്കും. അതോടെ അവിടേക്ക് ആകര്‍ഷിക്കപ്പെടുന്ന നൂറുകണക്കിന് ആണീച്ചകള്‍ ആ പെണ്ണീച്ചയെ വന്നു പൊതിയും.

വരുന്നത് പെണ്ണീച്ചയെ സംരക്ഷിക്കാന്‍ ആയതുകൊണ്ട് ഈ ആണ്‍ തേനീച്ചകള്‍ സാബയെ കടിക്കുകയുമില്ലെന്ന് സാബ പറയുന്നു. ഈ പുതിയ ടെക്നിക് തന്നില്‍ നിന്ന് അഭ്യസിക്കാന്‍ വേണ്ടി പലരും ഇപ്പോള്‍ സമീപിക്കാറുണ്ട് എന്നും സാബ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെ പതിനായിരക്കണക്കിന് തേനീച്ചകളെ ശരീരത്തില്‍ പേറിക്കൊണ്ട് നടക്കുന്ന യുവാവിന്റെ ചിത്രം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.