രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വധിക്കപ്പെട്ട കൊറിയന്‍ കത്തോലിക്കാ രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി

രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വധിക്കപ്പെട്ട കൊറിയന്‍ കത്തോലിക്കാ രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി

സിയോള്‍: രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊറിയയില്‍ വധിക്കപ്പെട്ട കത്തോലിക്കാ രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് പേരുടെ ഭൗതികാവശിഷ്ടങ്ങളാണ് ലഭിച്ചത്. 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ 125 കത്തോലിക്കാ രക്തസാക്ഷികളില്‍ ഉള്‍പ്പെടുന്നവരാണ് മൂന്നു പേരും.

പതിനേഴാം നൂറ്റാണ്ടില്‍ ചൈനയിലേക്കും ജപ്പാനിലേക്കുമുള്ള യാത്രകളില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച സാധാരണക്കാരായ കൊറിയക്കാര്‍ വഴിയാണ് ക്രൈസ്തവ വിശ്വാസം കൊറിയയില്‍ വേരുപിടിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടോടെ കൊറിയന്‍ ഉപദ്വീപില്‍ കത്തോലിക്കാ വിശ്വാസം വളര്‍ന്നു.

വിശ്വാസം വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ 500 വര്‍ഷത്തിലേറെ ഭരിച്ച ജോസോണ്‍ രാജ വംശത്തിന്റെ കീഴില്‍ കത്തോലിക്കര്‍ കടുത്ത പീഡനം നേരിടേണ്ടി വന്നു. 100 വര്‍ഷത്തിനിടെ പതിനായിരത്തോളം കത്തോലിക്കര്‍ കൊറിയയില്‍ രക്തസാക്ഷികളായി.1886 ല്‍ ഫ്രാന്‍സുമായുള്ള ഉടമ്പടിയുടെ ഫലമായാണ് കത്തോലിക്കര്‍ക്കെതിരായ പീഡനം അവസാനിച്ചത്.

മാര്‍ച്ചില്‍ സിയോളിന്റെ തെക്ക് ജിയോഞ്ചുവിനടുത്തുള്ള ഒരു കല്ലറ പൊളിച്ചു നീക്കുന്നതിനിടെയാണ് ഈ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചരിത്ര രേഖകളും ഡിഎന്‍എ പരിശോധനയും ഉപയോഗിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഈ ഭൗതികാവശിഷ്ടം, 1791 ല്‍ ശിരച്ഛേദം ചെയ്യപ്പെട്ട പോള്‍ യുന്‍ ജി ചുംഗ് (32), ജെയിംസ് ക്വോണ്‍ സാങ് യോണ്‍ (40) യോണിന്റെ ഇളയ സഹോദരന്‍ ഫ്രാന്‍സിസ് യുന്‍ ജിഹിയോണ്‍ (37) എന്നിവരുടേതാണെന്ന് സ്ഥിരീകരിച്ചത്.

ദക്ഷിണ കൊറിയയില്‍ 5.6 ദശലക്ഷം കത്തോലിക്കര്‍ ഉണ്ടെന്നാണ് 2019 ല്‍ പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് ജനസംഖ്യയുടെ 11 ശതമാനമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.