എട്ട് മാസം ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചു കൊന്നു

എട്ട് മാസം ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചു കൊന്നു

കാബൂള്‍; അഫ്​ഗാനിസ്ഥാനില്‍ ​ഗര്‍ഭിണിയായ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ ക്രൂരമായി കൊലപ്പെടുത്തി താലിബാന്‍. ഖോര്‍ പ്രവിശ്യയില്‍ ഓഫീസറായിരുന്ന ബാനു നെഗര്‍ ആണ് കൊല്ലപ്പെട്ടത്.

വീട്ടില്‍ കയറി കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നു. ഇവര്‍ എട്ടു മാസം ​ഗര്‍ഭിണിയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു. അധികാരം പിടിച്ചെടുത്തതിന് പിന്നാലെ താലിബാന്‍ പകവീട്ടുമെന്ന തരത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ആരോടും പകവീട്ടില്ലെന്നായിരുന്നു താലിബാന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ രാജ്യത്ത് ക്രൂരമായ വേട്ടയാടലുകള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചടക്കിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം നീളുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും നടന്നില്ല അതിനിടെ. പഞ്ച്ഷീറില്‍ താലിബാനും വടക്കന്‍ സഖ്യവും പോരാട്ടം തുടരുന്നതായാണ് റിപ്പോര്‍ട്ടുകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.