ന്യുഡല്‍ഹി: നടിയും മോഡലുമായ ലീന മരിയ പോളിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറുമായി ചേര്‍ന്ന് വ്യവസായി ഷിവിന്ദര്‍ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് നടിയെ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗം അറസ്റ്റ് ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നടിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് പൊലീസ് വ്യക്തമാക്കി.
നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അറസ്റ്റ്. ലീന മരിയ പോളിനെതിരെ മക്കോക്ക ചുമത്തിയിട്ടുണ്ട്. ലീനയും സുകേഷ് ചന്ദ്രശേഖറും ചേര്‍ന്ന് തട്ടിപ്പ് നടത്തിയ കേസുകളില്‍ ലീനയെ സെക്രട്ടറി എന്ന വ്യാജേനയാണ് സുകേഷ് പരിചയെപ്പെടുത്തിയിരുന്നത്.
ഇവരുടെ പേരില്‍ വിവിധ തട്ടിപ്പു കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
അണ്ണാ ഡി എം കെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ശശികലയുടെ പക്ഷത്തുള്ള സംഘത്തില്‍ നിന്നും 50 കോടി രൂപ വാങ്ങിയെന്ന കേസിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. സുകാഷ് തിഹാര്‍ ജയിലില്‍ ആയതിന് ശേഷം ലീന കടവന്ത്രയില്‍ ആരംഭിച്ച ബ്യൂട്ടിപാര്‍ലറില്‍ രവി പൂജാരിയുടെ അധോലോക സംഘം നടത്തിയ വെടിവയ്പ്പ് കേസും അന്വേഷണത്തിലാണ്. സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇഡി നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.