34 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍; ഹംഗറിയിലെ 'മിഷണറി ക്രോസ്' ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്നു

34 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍; ഹംഗറിയിലെ 'മിഷണറി ക്രോസ്' ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്നു

ബുഡാപെസ്റ്റ്: അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന ഹംഗറിയിലെ 'മിഷണറി ക്രോസ്' ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്നു. കുരിശിന്റെ മധ്യ ഭാഗത്തായി ക്രിസ്തുവിന്റെ വിശുദ്ധ കുരിശിന്റെ ഭാഗവും 34 വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകളും ഉള്‍ക്കൊള്ളുന്ന കുരിശിന് മൂന്ന് മീറ്ററിലധികം ഉയരമുണ്ട്.

'മിഷനറി ക്രോസ്' എന്ന് പേരിട്ടിട്ടുള്ള ഈ കുരിശ് 2007 ല്‍ സ്വര്‍ണപ്പണിക്കാരനായ സാബ ഓസ്വാരി ആയിരുന്നു നിര്‍മ്മിച്ചത്. 2009 ല്‍ അദ്ദേഹം മരിച്ചു. വെങ്കല ലൈനിംഗുകള്‍ കൊണ്ടാണ് ഇത് അലങ്കരിച്ചിരിക്കുന്നത്.

കൂടാതെ സ്വര്‍ണപ്പണിക്കാര്‍ ഉപയോഗിച്ചിരുന്ന പുഷ്പ ആഭരണങ്ങളും ഇലകള്‍ കൊണ്ടുള്ള അലങ്കാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കുരിശിലുള്ള മയില്‍ ചിഹ്നത്തിന്റെ പ്രാതിനിധ്യം ആദ്യകാല ക്രിസ്തീയ കലയുടെ സവിശേഷതകള്‍ അവതരിപ്പിക്കുന്നു.

2017 ല്‍ ഫ്രാന്‍സിസ് പാപ്പായാണ് ഓക്ക് മരത്തില്‍ നിര്‍മ്മിച്ച ഈ 'മിഷനറി ക്രോസ്' ആശീര്‍വദിച്ചത്. നിര്‍മ്മാണം നടന്ന 2007 ല്‍ ബുഡാപെസ്റ്റില്‍ പ്രദര്‍ശനത്തിനു വച്ച മിഷനറി ക്രോസ് പിന്നീട് എസ്റ്റേര്‍ഗോം കത്തീഡ്രലിലാണ് സൂക്ഷിച്ചിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.