യുഎഇ ഐപിഎൽ, ഔദ്യോഗിക ആരോഗ്യ പരിപാലന പങ്കാളിയായി വിപിഎസ് ഹെൽത്ത്‌കെയറിനെ ബിസിസിഐ വീണ്ടും നിയമിച്ചു

യുഎഇ ഐപിഎൽ, ഔദ്യോഗിക ആരോഗ്യ പരിപാലന പങ്കാളിയായി വിപിഎസ് ഹെൽത്ത്‌കെയറിനെ ബിസിസിഐ വീണ്ടും നിയമിച്ചു

ദുബായ്: കോവിഡ് സാഹചര്യങ്ങളെ തുടർന്ന് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ആരോഗ്യ പരിപാലന പങ്കാളിയായി വിപിഎസ് ഹെൽത്ത്‌കെയറിനെ ബിസിസിഐ നിയമിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ടൂർണമെന്റിന് ആരോഗ്യ പരിരക്ഷയൊരുക്കാനും കോവിഡിനെ മറികടക്കാനുള്ള ബയോബബ്ളിനുള്ള മെഡിക്കൽ സേവനങ്ങൾക്കുമായി ഗ്രൂപ്പിനെ നിയമിക്കുന്നത്. കഴിഞ്ഞ സീസണിൽ മത്സരങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കിയ അനുഭവ സമ്പത്തും വൈദഗ്ദ്യവുമായാണ് വിപിഎസ് ഹെൽത്ത്കെയർ ഇത്തവണ നിർണ്ണായക ചുമതല ഏറ്റെടുക്കുന്നത്. ടൂര്ണമെന്റിനായി സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകുന്ന ഗ്രൂപ്പ് ബയോബബ്ൾ ഉറപ്പാക്കുന്നതിനായി 30,000 പിസിആർ ടെസ്റ്റുകൾ നടത്തും. പുന:ക്രമീകരിച്ച ഐപിഎൽ ടൂർണമെന്റ് സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 15 വരെ അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലായാണ് നടക്കുക. ആകെ 31 മത്സരങ്ങളാണ് ടൂര്ണമെന്റിലുള്ളത്.

മഹാമാരിക്കിടെ സുരക്ഷിതമായ ഐപിഎൽ മത്സരങ്ങൾ ഉറപ്പാക്കാൻ, വിപിഎസ് ഹെൽത്ത്കെയർ എമിറേറ്റുകളിലെ എല്ലാ ആശുപത്രികളിലും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക മെഡിക്കൽ പങ്കാളി എന്ന നിലയിൽ, അടിയന്തിര മെഡിക്കൽ സേവനങ്ങൾ, സ്പോർട്സ് മെഡിസിൻ സപ്പോർട്ട്, മസ്കുലോസ്കലെറ്റൽ ഇമേജിംഗ്, സ്പെഷ്യലിസ്റ്റ് ടെലികൺസൾട്ടേഷൻ, ഡോക്ടർ-ഓൺ-കോൾ, ആംബുലൻസ്/എയർ ആംബുലൻസ് സപ്പോർട്ട് തുടങ്ങിയ സേവനങ്ങൾ ഗ്രൂപ്പ് നൽകും. ഇതിനായി 100 അംഗ മൾട്ടി ഡിസിപ്ലിനറി ടീമിന് രൂപം നൽകിയിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കുകൾ, ലാബ് ടെക്നീഷ്യൻമാർ എന്നിവരടങ്ങുന്ന രണ്ട് മെഡിക്കൽ ടീമുകളെ ഓരോ മത്സരത്തിനും നിയോഗിക്കും.

കർശന ടെസ്റ്റിംഗ് പ്രോട്ടോക്കോൾ
കഴിഞ്ഞ വർഷത്തെ ഐപിഎല്ലിനെക്കാൾ കർശനമായ ടെസ്റ്റിങ് പ്രോട്ടോക്കോളാന് ഇത്തവണ വിപിഎസ് ഹെൽത്ത്കെയർ വിദഗ്ദർ ഐപിഎല്ലിനായി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മത്സരങ്ങൾ കുറവാണെങ്കിലും കൂടുതൽ ടെസ്റ്റുകൾ ഇക്കുറി നടത്തും. കളിക്കാർ എത്തുന്നതിന് മുന്നോടിയായി ദുബായിലെയും അബുദാബിയിലെയും 14 ഹോട്ടലുകളിലായി 750 ഹോട്ടൽ ജീവനക്കാർക്കുള്ള കോവിഡ് പരിശോധന പൂർത്തിയാക്കി. ഓഗസ്റ്റ് 13 -ന് മുംബൈ ഇന്ത്യൻസിന്റെയും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും കളിക്കാരുടെ സാമ്പിളുകൾ ശേഖരിച്ചാണ് ടീമുകൾക്കുള്ള പരിശോധന ആരംഭിച്ചത്. പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം കളിക്കാരും ഉദ്യോഗസ്ഥരും മൂന്ന് ദിവസത്തിലൊരിക്കൽ പരിശോധന നടത്തേണ്ടതിനാൽ, ഈ വർഷം ആകെ 30,000 ടെസ്റ്റുകളാണ് പ്രതീക്ഷിക്കുന്നത്. ഓരോ ദിവസവും ഐപിഎല്ലിനായി 2,000 പിസിആർ ടെസ്റ്റുകൾ നടത്താനുള്ള ശേഷിയുള്ള ലാബുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 6 മുതൽ 8 വരെ മണിക്കൂറുകൾക്കുള്ളിൽ റിസൾട്ടുകൾ ലഭിക്കും. മാത്രമല്ല, സുരക്ഷിതമായ ബയോബബ്ൾ ഉറപ്പാക്കാൻ നഴ്സുമാരെയും മറ്റ് മെഡിക്കൽ സ്റ്റാഫുകളെയും ടൂർണമെന്റിന്റെ അവസാനം വരെ കളിക്കാർ താമസിക്കുന്ന അതേ ഹോട്ടലുകളിലാണ് താമസിപ്പിച്ചിക്കുക.



ഐപിഎല്ലിനാവശ്യമായ ആരോഗ്യ സേവനങ്ങൾ നൽകാൻ ഗ്രൂപ്പ് പൂർണ്ണ സജ്ജമാണെന്ന് വിപിഎസ് ഹെൽത്ത്കെയർ സിഇഒ (ദുബായ് & നോർത്തേൺ എമിറേറ്റ്സ്) ഡോ. ഷാജിർ ഗഫാർ പറഞ്ഞു.  ഇക്കുറി വിപിഎസ് ഹെൽത്ത്‌കെയറിന് കീഴിലുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ മത്സരങ്ങൾക്ക് ആംബുലൻസ്/എയർ ആംബുലൻസ് പിന്തുണ നൽകും. പരിക്കേറ്റ കളിക്കാർക്ക് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപിഎസ് ആശുപത്രികളിൽ പരിചരണം നൽകും, അതേസമയം എയർ ആംബുലൻസ് സൗകര്യം ആവശ്യമുള്ള കളിക്കാരെ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റും




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.