ഇരിങ്ങാലക്കുട: ലവ് ജിഹാദും ലഹരി ജിഹാദും നമ്മുടെ യുവാക്കളെ നശിപ്പിക്കുന്നുണ്ട് പാലാ രൂപതക്ക് പിന്തുണയുമായി ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപതയുടെ നാൽപത്തിനാലാം രൂപതാ ദിനത്തോടനുബന്ധിച്ച് നടത്തിയ വിശുദ്ധ കുർബാനയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
അതേസമയം ജനനനിരക്ക് തീർത്തും കുറയുന്ന ഒരു പശ്ചാത്തലത്തിലാണ് നമ്മുടെ കുടുംബങ്ങൾ നിലനിൽക്കുന്നത്. നാലു മക്കൾ എങ്കിലും നമ്മുടെ കുടുംബങ്ങളിൽ ഉണ്ടാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് പ്രോത്സാഹനം നൽകുവാനാണ് നാം പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചതെന്ന് പോളി കണ്ണൂക്കാടൻ പറഞ്ഞു. മാർച്ച് 25-ാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണതോടൊപ്പം തന്നെ ആവശ്യമായിട്ടുള്ള സാമ്പത്തിക പിന്തുണയും വിദ്യാഭ്യാസ പിന്തുണയും നല്കുന്നു.
തീവ്രവാദം അനിയന്ത്രിതമായിട്ട് തുടരുമ്പോൾ നമ്മുടെ യുവാക്കളെയും യുവതികളെയും അനുതാപം ചെയ്യാൻ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലവ് ജിഹാദ്, ലഹരി ജിഹാദ് തുടങ്ങിയ കുരുക്കുകളിൽ നമ്മുടെ മക്കൾ പെടാതിരിക്കാൻ മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെറുപ്പംമുതൽ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.