നിപയുടെ വഴിയറിയാന്‍ വവ്വാലിനായി കെണിയൊരുക്കി വിദഗ്ധ സംഘം

നിപയുടെ വഴിയറിയാന്‍ വവ്വാലിനായി കെണിയൊരുക്കി വിദഗ്ധ സംഘം

കോഴിക്കോട്: നിപയുടെ ഉറവിടം അറിയാൻ വവ്വാലിനായി കെണിയൊരുക്കി വിദഗ്ധ സംഘം. പഴംതീനി വവ്വാലുകളെ പിടികൂടാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കെണിയൊരുക്കി.

വവ്വാലിനെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ്. കൊടിയത്തൂര്‍ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് വല സ്ഥാപിച്ചത്. അതേസമയം നേരത്തെയെടുത്ത ആടിന്റെ സ്രവവും, വവ്വാലുകളുടെ കാഷ്ഠവും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം അടുത്തദിവസം വന്നേക്കും.

ചാത്തമംഗലത്ത് വീടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ സര്‍വ്വേയില്‍ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ല. എങ്കിലും പഞ്ചായത്തില്‍ ഇപ്പോഴും അതീവ ജാഗ്രത തുടരുകയാണ്. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേര്‍പ്പെട്ട 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. 88 പേരുടെ സ്രവങ്ങളാണ് ഇതുവരെ പരിശോധിച്ചത്. എല്ലാ ഫലങ്ങളും നെഗറ്റീവാണ് എന്നത് ആശ്വാസം നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.