ന്യൂഡല്‍ഹി: ഇന്ത്യ- ഓസ്ട്രേലിയ മന്ത്രിതല ചര്‍ച്ച ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ, പ്രതിരോധമന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരത്തില്‍ 2+2 നിലയില്‍ ഒരു ചര്‍ച്ച നടക്കുന്നത്. വൈകിട്ട് മൂന്നിന് ജവഹര്‍ലാല്‍ നെഹ്റു ഭവനിലെ മുത്തമ്മ ഹാളില്‍ അവര്‍ മാധ്യമങ്ങളെയും കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഓസ്ട്രേലിയയുടെ ഭാഗത്തുനിന്ന് വിദേശകാര്യമന്ത്രി മാരിസ് പെയ്ന്‍, പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ എന്നിവരാണുള്ളത്. ഇരുവരും വൈകിട്ട് 4.30ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അദ്ദേഹത്തിന്റെ 7, ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തി സന്ദര്‍ശിക്കും.
ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് മാരീസ് പെയ്ന്‍ ജയ്ശങ്കറുമായി 10.30 ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ചയ്ക്കെത്തിയത്.
സാമ്പത്തിക സുരക്ഷ, സൈബര്‍, കാലാവസ്ഥ, ക്രിട്ടിക്കല്‍ ടെക്നോളജി, വിതരണ ശൃംഖലകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന സൗഹാര്‍ദപരമായ ബന്ധത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചകള്‍.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ന്യൂഡല്‍ഹിയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കവേ മാരിസ് പെയ്ന്‍ പറഞ്ഞു. ഇന്ത്യയെ ആഗോള ഉത്പാദക ഹബ് ആയും വളര്‍ന്നുവരുന്ന സാങ്കേതികതയുടെ പ്രധാന വിപണിയുമായാണ് കാണുന്നത്. അടിസ്ഥാന മേഖലയുടെ തിരിച്ചുവരവിനായി ഒരു കോടി ഡോളര്‍ ഓസ്ട്രേലിയ സംഭാവന ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
കോവിഡ് മഹാമാരി ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മേഖല അടക്കമുള്ളവയില്‍ വലിയ തിരിച്ചടി നല്‍കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും വേഗം തിരിച്ചെത്തിക്കുന്നതിന് ഓസ്ട്രേലിയ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.