പാലാ: കേരളത്തിൽ ലൗ ജിഹാദിനോപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ലെന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിയ്ക്കന്‍. ബിഷപ്പ് നൽകിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതിനോട് അനുകൂലിച്ച് ഇറക്കിയ പ്രസ്താവനയിലാണ് സഹായമെത്രാൻ ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ മനുഷ്യർക്കും ബാധകമായ പൊതു സാഹചര്യമാണിത്. അല്ലാതെ ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ലെന്നും തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും മാർ ജേക്കബ് മുരിയ്ക്കന്‍ പറഞ്ഞു.
മതങ്ങളുടെ പേരും ചിഹ്നവും ഉപയോഗിച്ച് ചെറിയ ഒരു വിഭാഗം തെറ്റ് ചെയ്യുന്നു. ഇവരുടെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണം. പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ട് പോകണമെന്നും സഹായമെത്രാൻ മാർ ജേക്കബ് മുരിയ്ക്കന്‍ അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.