ആഗോള ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 25 ന് 'ഫോര്‍ ദി മാര്‍ട്ടിയേഴ്‌സ് മാര്‍ച്ച്'

ആഗോള ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 25 ന്  'ഫോര്‍ ദി മാര്‍ട്ടിയേഴ്‌സ് മാര്‍ച്ച്'

കാലിഫോര്‍ണിയ: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന പീഡനങ്ങളിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കുന്നതിനായി സെപ്റ്റംബര്‍ 25 ന് 'ഫോര്‍ ദി മാര്‍ട്ടിയേഴ്‌സ് മാര്‍ച്ച്' നടത്തപ്പെടും.

കാലിഫോര്‍ണിയയിലെ ലോംഗ് ബീച്ചില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള ഈ മാര്‍ച്ച് വിദേശ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ പീഡനങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം ഉയര്‍ത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുന്നത്.

''അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും കാണുന്നതാണ്. ക്രിസ്ത്യാനികളെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു'' മാര്‍ച്ച് സംഘടിപ്പിച്ച 'ഫോര്‍ ദി മാര്‍ട്ടിയേഴ്‌സ്' ഗ്രൂപ്പ് പ്രസിഡന്റ് ജിയ ചാക്കോണ്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിസ്തീയ പീഡനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനും 2019 ല്‍ സ്ഥാപിതമായ ഒരു അഡ്വക്കസി ഗ്രൂപ്പാണ് 'ഫോര്‍ ദി മാര്‍ട്ടിയേഴ്‌സ്.' മാര്‍ച്ചില്‍ ചുവപ്പ് വസ്ത്രങ്ങള്‍ ധരിച്ച ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.