എണ്‍പതുകാരിയായ ജെയ്ന്‍ ഡോച്ചിന്‍ ഓരോ വര്‍ഷവും സഞ്ചിരിക്കുന്നത് 600 മൈല്‍ ദൂരം

എണ്‍പതുകാരിയായ ജെയ്ന്‍ ഡോച്ചിന്‍ ഓരോ വര്‍ഷവും സഞ്ചിരിക്കുന്നത് 600 മൈല്‍ ദൂരം

എന്തിനും ഏതിനും പ്രായത്തെ പഴിക്കുന്നവരാണ് നമ്മള്‍. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് നോര്‍ത്ത് ബര്‍ലാന്‍ഡിലെ ജെയ്ന്‍ ഡോച്ചിന്‍ എന്ന എണ്‍പതുകാരി. ഇത് നാല്‍പ്പതാം തവണയാണ് ജെയ്ന്‍ ഡോച്ചിന്‍ തന്റെ സാഡില്‍ ബാഗും തയാറാക്കി യാത്ര പുറപ്പെടുന്നത്. നോര്‍ത്ത് ബര്‍ലാന്‍ഡിലെ ഹെക്ഷാമിലുള്ള വീട്ടില്‍ നിന്ന് സ്‌കോട്ട്ലന്‍ഡിലെ ഇന്‍വെര്‍നെസിലേക്കാണ് ജെയ്‌ന്റെ സാഹസിക യാത്ര.

1972 മുതല്‍ തുടങ്ങിയതാണ് ജെയ്‌ന്റെ ഈ വാര്‍ഷിക യാത്ര. തന്റെ 13 വയസ്സുള്ള കുതിര ഡയമണ്ടിലാണ് ജെയ്ന്‍ എല്ലാ വര്‍ഷവും ഈ 600 മൈല്‍ സഞ്ചരിക്കുന്നത്. അംഗവൈകല്യം സംഭവിച്ച ഡിങ്കിയെന്ന തന്റെ നായയെയും ജെയ്ന്‍ യാത്രയില്‍ കൂടെ കൂട്ടാറുണ്ട്. സാഡില്‍ ബാഗിലാണ് ഡിങ്കിയുടെ യാത്ര.


ടെന്റും ഭക്ഷണവും ഉള്‍പ്പടെ തന്റെ യാത്രയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ജെയ്ന്‍ തന്റെ ബാഗില്‍ കരുതും. മറ്റ് അവശ്യവസ്തുക്കളും ജെയ്ന്‍ കയ്യില്‍ കരുതാറുണ്ട്. കഴിയുന്നിടത്തോളം കാലം ഈ യാത്ര തുടരണമെന്നാണ് ജെയ്‌ന്റെ ലക്ഷ്യം. 40 വര്‍ഷം മുമ്പ് പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെ ദീര്‍ഘ ദൂരം സഞ്ചരിച്ചപ്പോളാണ് കാല്‍ നടയാത്രയോടുള്ള ജെയിനിന്റെ അഭിനിവേശം ആരംഭിച്ചത്.


തന്റെ ആദ്യ യാത്രയ്ക്ക് ശേഷം ജെയ്‌ന് യാത്രകളോട് അഭിനിവേശം തോന്നി തുടങ്ങി. അതിന് ശേഷം എല്ലാ വര്‍ഷവും ജെയ്ന്‍ ഹൈലാന്‍ഡിനടുത്തുള്ള ഫോര്‍ട്ട് അഗസ്റ്റസിലെ തന്റെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുന്നത് പതിവാക്കി. ജെയിനിന്റെ ഇതിഹാസ യാത്ര സാധാരണയായി കാലാവസ്ഥയെ ആശ്രയിച്ചാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.