കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ സ്ത്രീകള്‍ ബുര്‍ഖ നിര്‍ബന്ധമാക്കണമെന്ന തീട്ടുരമിറങ്ങിയതിനെതിരെ പ്രചാരണം ശക്തം. തല മുതല്‍ കാല്‍ വരെ ശരീരം മറച്ച് കാഴ്ചയ്ക്കായി മാത്രം കണ്ണിന് മുന്‍വശം അല്‍പം ഒഴിച്ചിടുന്ന രീതിയല്ല മനോഹരമായ വസ്ത്രധാരണമായിരുന്നു അഫ്ഗാന്‍ സ്ത്രീകളുടെതെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളുമായാണ് നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ 'അഫ്ഗാനിസ്താന്‍ കള്‍ച്ചര്‍ ക്യാംപെയ്ന്‍' എന്ന ഹാഷ്ടാഗില്‍ അഭിമാനത്തോടെയാണ് പരമ്പരാഗത അഫ്ഗാന്‍ വസ്ത്രം ധരിക്കുന്നത് എന്നു പറഞ്ഞാണ് പലരും ചിത്രം പങ്കുവെക്കുന്നത്. ഇതാണ് യഥാര്‍ഥ അഫ്ഗാന്‍ സംസ്‌കാരവും പരമ്പരാഗത വസ്ത്രവുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാന്‍ വുമണ്‍, ഡു നോട്ട് ടച്ച് മൈ ക്ലോത് എന്നീ ഹാഷ്ടാഗുകളും വൈറലാകുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിന് എതിരേയുള്ള പ്രതിഷേധത്തില്‍ അഫ്ഗാന് അകത്തും പുറത്തും ഇള്ള സ്ത്രീകള്‍ പങ്കെടുക്കുന്നു.
അഫ്ഗാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിരവധി തീരുമാനങ്ങളും കൊണ്ടുവന്നിരുന്നു. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാമെങ്കിലും ക്ലാസ്മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോളേജുകളില്‍ ഹിജാബ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെ ബുര്‍ഖ ധരിക്കുന്നതിനെ അനുകൂലിച്ച് സത്രീകളെ സംഘടിപ്പിക്കുന്നുണ്ട് താലിബാന്‍. ബുര്‍ഖയിട്ട 300 സ്ത്രീകളെ അണിനിരത്തി ഫോട്ടോയും പ്രസിദ്ധീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.