ചെന്നൈ: നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ നിയമ നിര്‍മാണവുമായി തമിഴ്‌നാട്. നീറ്റ് ഒഴിവാക്കുന്നതിനുള്ള ബില്ല് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മത്സര പരീക്ഷകളല്ല, വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് സഭയില്‍ അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിന്‍ വ്യക്തമാക്കി. ബില്ലിനെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയും പിന്തുണച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിര്‍ക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടു പോകുന്നത്.
പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം എന്നുള്ളതായിരുന്നു തമിഴ്നാട്ടില്‍ നേരത്തെ ഉണ്ടായിരുന്ന സംവിധാനം. എന്നാല്‍ നീറ്റ് വന്നതോടെ പ്ലസ്ടുവിന് നല്ല മാര്‍ക്ക് നേടുന്നവര്‍ക്കു പോലും നീറ്റ് വിജയിക്കാനാകാത്ത സ്ഥിതി വന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അധികാരത്തിലെത്തിയാല്‍ നീറ്റ് ഒഴിവാക്കും എന്നത് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാദ്ഗാനമായിരുന്നു. നേരത്തെ അണ്ണാ ഡിഎംകെ സര്‍ക്കാര്‍, നീറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതൊരു ബില്ലായി തന്നെ നടപ്പിലാക്കാനുള്ള ശ്രമമാണ് ഡിഎംകെ നടത്തുന്നത്.
നീറ്റ് പരീക്ഷകൊണ്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്ന് നേരത്തെ സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു. നീറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കും വരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.