നിരന്തരം കേസ് കൊടുക്കുന്നതും പീഡനം, വിവാഹമോചനം അനുവദിച്ച് സുപ്രീംകോടതി

നിരന്തരം കേസ് കൊടുക്കുന്നതും പീഡനം,  വിവാഹമോചനം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹമോചന കേസുകളില്‍ പങ്കാളിക്കെതിരെ നിരന്തരം കേസ് കൊടുക്കുന്നതും പീഡനമായി കണക്കാക്കി വിവാഹമോചനം അനുവദിച്ച്‌ സുപ്രീംകോടതി. തമിഴ്നാട്ടിലെ പുതുകോട്ടെ സ്വദേശികളുടെ കേസിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍,​ ഹൃഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി.

വരുണ്‍ ശ്രീനിവാസന്‍ - ശില്പ ശൈലേഷ് ദമ്പതികളുടെ വിവാഹം 2002 ഫെബ്രവരിയിലായിരുന്നു. ഭീഷണിക്കു വഴങ്ങിയാണ് സമ്മതിച്ചതെന്ന് പറഞ്ഞ് വിവാഹദിവസംതന്നെ വധു സ്വന്തം വീട്ടിലേക്ക് മടങ്ങി. വരുണ്‍ വിവാഹ മോചന ഹര്‍ജി നല്‍കി. ഗാര്‍ഹിക - സ്ത്രീധനപീഡനം നടന്നുവെന്ന് ആരോപിച്ച്‌ യുവതി രംഗത്തെത്തി. വിവാഹമോചനം നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

അഞ്ചു വര്‍ഷത്തെ വാദത്തിനു ശേഷം 2008ല്‍ വിചാരണകോടതി വിവാഹമോചനം അനുവദിച്ചു. യുവാവ് വേറെ വിവാഹം കഴിച്ചു. വിവാഹമോചനം അനുവദിച്ചതിനെതിരെ യുവതി ഹൈക്കോടതിയില്‍ പോയി. വിചാരണക്കോടതിയുടെ ഉത്തരവ് 2018ല്‍ ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ യുവാവ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിവാഹമോചനം അനുവദിച്ചതും തുടരെത്തുടരെയുള്ള കേസും പരാതിയും പീഡനമായി കണക്കാക്കുമെന്നും വിധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.