രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമായെന്ന് പി.ജി.ഐ.എം.ഇ.ആര്‍

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമായെന്ന് പി.ജി.ഐ.എം.ഇ.ആര്‍

ചണ്ഡീഗഡ്: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണെന്ന റിപ്പോര്‍ട്ടുമായി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (PGIMER) ചണ്ഡീഗഡ്.

സീറോ സര്‍വേയുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലെ വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു. കൂടാതെ, മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണ്. 2700 കുട്ടികളില്‍ പി.ജി.ഐ.എം.ഇ.ആര്‍ നടത്തിയ സര്‍വ്വേയില്‍ 71% കുട്ടികളും കോവിഡ് ആന്റിബോഡികള്‍ വികസിപ്പിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കില്ലെന്ന് വ്യക്തമാക്കാന്‍ കാരണമെന്ന് ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു.

പഠനം അനുസരിച്ച് ഏകദേശം 69% മുതല്‍ 73% വരെ കുട്ടികള്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശരാശരി 71% ആണ്. നിലവില്‍ കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമല്ല. എന്നാല്‍ ഈ ആന്റിബോഡികള്‍ കുട്ടികളെ കോവിഡില്‍നിന്നും രക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളാണ് സര്‍വേക്ക് തിരഞ്ഞെടുത്തത്. രോഗം രൂക്ഷമാകുന്നത് വൈകാന്‍ സാധ്യതയുണ്ട്. എങ്കിലും ആളുകള്‍ കോവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും പ്രതിരോധ കുത്തിവെപ് എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.