കോണ്‍ഗ്രസില്‍ രാജി തുടരുന്നു; മറ്റൊരു കെപിസിസി ജനറല്‍ സെക്രട്ടറിയും സിപിഎമ്മില്‍

കോണ്‍ഗ്രസില്‍ രാജി തുടരുന്നു;  മറ്റൊരു കെപിസിസി ജനറല്‍ സെക്രട്ടറിയും സിപിഎമ്മില്‍

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വീണ്ടും രാജി. കൊല്ലത്തുനിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറാണ് ഇന്ന് പാര്‍ട്ടി വിട്ടത്. എകെജി സെന്ററിലെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു.

കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.എസ് പ്രശാന്താണ് ആദ്യം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. അടുത്തകാലം വരെ കെ.പി.സി.സിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി. അനില്‍കുമാര്‍ ഇന്നലെയാണ് പാര്‍ട്ടി വിട്ടത്.

ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലിയുയര്‍ന്ന കലാപം ഒരുവിധം അടങ്ങിയതില്‍ നേതൃത്വം ആശ്വാസം കൊള്ളുമ്പോഴാണ് നേതാക്കന്മാരുടെ രാജി തുടരുന്നത്. ഇത് പാര്‍ട്ടി നേതൃത്വം ഞെട്ടലോടെയാണ് കാണുന്നത്. കൊഴിഞ്ഞു പോക്കില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വരുന്നുണ്ട്.

നേതാക്കളുടെ കൊഴിഞ്ഞു പോക്ക് കെപിസിസി നേതൃത്വം ഗൗരവമായി കാണണമെന്ന് മുന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എം.പി പ്രതികരിച്ചു. ആര് കോണ്‍ഗ്രസ് വിട്ടുപോയാലും പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഞാന്‍ പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. വിശദീകരണം ചോദിച്ചപ്പോള്‍ അനില്‍കുമാര്‍ നല്‍കിയത് ധിക്കാരപരമായ മറുപടിയായിരുന്നു. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയതെന്നും സതീശന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.