ജോഹന്നസ്ബര്‍ഗ്: സെന്‍ട്രല്‍ നമീബിയയില്‍ 7,000ത്തോളം നീര്‍നായ്ക്കള്‍ കൂട്ടത്തോടെ ചത്തതായി ശാസ്ത്രജ്ഞര്‍. നീര്‍നായ്ക്കള്‍ പ്രജനനം നടത്തുന്ന പ്രദേശത്താണ് ഇവ കൂട്ടത്തോടെ ചത്തത്. നമീബിയയിലെ ഓഷ്യന്‍ കണ്‍സര്‍ ചാരിറ്റിയിലെ നോഡ് ഡ്രെയറാണ് വാള്‍വിസ് ബേ തീരത്ത് നീര്‍നായകള്‍ തീരത്തടിയുന്നത് ശ്രദ്ധിച്ചത്.
ഡിസംബര്‍ മധ്യത്തോടെയാണ് നീര്‍നായകളുടെ പ്രജനനം നടക്കുക. ഒക്ടോബറിലെ ആദ്യ രണ്ട് ആഴ്ചകളില്‍ ഏകദേശം 5000 മുതല്‍ 7000 വരെ നീര്‍നായകള്‍ ചത്ത് തീരത്തടിഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍, ഇവ ചത്തതിനുള്ള കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. മലിനീകരണമോ ബാക്ടീരിയല്‍ രോഗമോ പോഷകക്കുറവോ ആയിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നു. മരണകാരണം സ്ഥിരീകരിക്കാന്‍ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. 1994 ലും ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗവും ഭക്ഷണക്കുറവുമായിരുന്നു അന്ന് നീര്‍നായ്ക്കള്‍ കൂട്ടത്തോടെ ചാകാനുള്ള കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.