രുചികരമായ ഭക്ഷണം മിതമായ നിരക്കില്‍; കെഎസ്ആര്‍ടിസി ബസ്റ്റോറന്റുകള്‍ ഉടന്‍ നിരത്തിലിറങ്ങും

രുചികരമായ ഭക്ഷണം മിതമായ നിരക്കില്‍; കെഎസ്ആര്‍ടിസി ബസ്റ്റോറന്റുകള്‍ ഉടന്‍ നിരത്തിലിറങ്ങും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ റസ്റ്റോറന്റുകളാക്കുന്നു. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ലാഭത്തിലാക്കാന്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കെഎസ്ആര്‍ടിസി 'ബസ്റ്റോറന്റുകള്‍' ആരംഭിക്കുന്നത്. മില്‍മയുടെ ഉല്‍പന്നങ്ങളുമായും കെഎസ്ആര്‍ടിസി ഇതിനോടകം പലയിടത്തും സ്ഥാനം പിടിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ടെര്‍മിനലുകളില്‍ ബിവറേജ്സ് ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തിലാണ് പുതിയ പദ്ധതി.

കുടുംബശ്രീ, മില്‍മ, മറ്റു സര്‍ക്കാര്‍ അനുബന്ധ സംവിധാനങ്ങള്‍ എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ നല്‍കുന്നത്. രണ്ടു ലക്ഷം രൂപ അഡ്വാന്‍സും പ്രതിമാസം 20,000 രൂപ വാടകയും നല്‍കുന്നവര്‍ക്ക് അവരുടെ താല്‍പര്യം അനുസരിച്ച് ബസുകള്‍ നിര്‍മിച്ചു നല്‍കും.

കൈവശം ഉള്ളവയില്‍ നല്ല നിലവാരത്തിലുള്ള ബസുകളാണ് ഉപയോഗിക്കുക. എടപ്പാള്‍, കൊല്ലം, പെരിന്തല്‍മണ്ണ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ബസുകള്‍ ആവശ്യാനുസരണം രൂപമാറ്റം വരുത്തി നല്‍കാനാണ് തീരുമാനം. മില്‍മ ആദ്യഘട്ടത്തില്‍ തന്നെ പത്തു ബസുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രുചികരമായ ഭക്ഷണ പദാര്‍ഥങ്ങളുണ്ടാക്കി മിതമായ നിരക്കില്‍ എത്തിച്ചു നല്‍കാനും ബസ്റ്റോറന്റുകള്‍ അടുത്തു തന്നെ നിരത്തിലിറക്കും.

ഒരു വര്‍ഷത്തേക്കാണ് ആദ്യം കരാര്‍ നല്‍കുക. പ്രവര്‍ത്തനം വിലയിരുത്തി മൂന്നു വര്‍ഷം വരെ പുതുക്കി നല്‍കും. സ്വകാര്യ സംരംഭകര്‍ക്കും ബസുകള്‍ നല്‍കുന്ന കാര്യം കോര്‍പ്പറേഷന്റെ പരിഗണനയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.