നായകനാകാന്‍ ഇല്ലെന്ന് കോലി; ലോകകപ്പിന് ശേഷം ട്വന്റി20 ക്യാപ്ടന്‍ സ്ഥാനം ഒഴിയും

നായകനാകാന്‍ ഇല്ലെന്ന് കോലി; ലോകകപ്പിന് ശേഷം ട്വന്റി20 ക്യാപ്ടന്‍ സ്ഥാനം ഒഴിയും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 നായകസ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനവുമായി വിരാട് കോലി. യു.എ.ഇയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ക്യാപ്ടന്‍ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി കോലി ബി.സി.സി.ഐയ്ക്ക് കത്ത് നല്‍കി.

ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്ടന്‍ സ്ഥാനത്ത് തുടരുമെന്നും കോലി അറിയിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റിലും ക്യാപ്ടനായി തുടരുന്നതിന്റെ അമിത സമ്മര്‍ദ്ദമാണ് ക്യാപ്ടന്‍ സ്ഥാനം ഒഴിയാന്‍ കോലിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കോലി ലോക കപ്പിന് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് നേരത്തേ അഭ്യൂങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നോ താരത്തിന്റെ ഭാഗത്ത് നിന്നോ അക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.