ന്യൂഡല്‍ഹി: വര്‍ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിനും സുരക്ഷയ്ക്കും പരസ്പര വിശ്വാസത്തിനും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടുത്തകാലത്തായി അഫ്ഗാനിസ്ഥാനിലുണ്ടായ സംഭവങ്ങള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇസ്ലാമിക പാരമ്പര്യമുളള, സഹിഷ്ണുതയുളള സ്ഥാപനങ്ങളുമായി ഒരു ശക്തമായ ബന്ധം സ്ഥാപിക്കണമെന്നും വിവിധ രാജ്യതലവന്മാരോട് യോഗത്തില്‍ മോഡി ആവശ്യപ്പെട്ടു. എസ്സിഒയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയം ഇതിന് പറ്റിയ കാലമണ്. യോജിച്ചുളള സംരംഭങ്ങള്‍ വഴി എല്ലാ രാജ്യങ്ങളുടെയും തനതായ സമഗ്രതയെ ബഹുമാനിക്കണമെന്നും മോഡി അഭിപ്രായപ്പെട്ടു.
മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കരയാല്‍ ബന്ധപ്പെട്ട് കിടക്കുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണിയെ ബന്ധപ്പെടുക വഴി ഗുണമുണ്ടാകും. എസ്സിഒയില്‍ പുതിയതായി അംഗങ്ങളായ ഇറാന്‍, സൗദി അറേബ്യ, ഈജിപ്റ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.