കാട്ടു പന്നി വിളനശിപ്പിക്കുന്നു; വെടിവെയ്ക്കാന്‍ കന്യാസ്ത്രിക്ക് പ്രത്യേക അനുമതി നല്‍കി ഹൈക്കോടതി

കാട്ടു പന്നി വിളനശിപ്പിക്കുന്നു; വെടിവെയ്ക്കാന്‍ കന്യാസ്ത്രിക്ക് പ്രത്യേക അനുമതി നല്‍കി ഹൈക്കോടതി

കോഴിക്കോട്: വിശ്വാസ പാതയില്‍ ജീവിക്കുമ്പോഴും പല മേഖലകളിലും കഴിവ് തെളിയിച്ച ധാരാളം സന്യസ്തര്‍ ക്രൈസ്തവ സഭയില്‍ ഉണ്ട്. ഇപ്പോള്‍ കാട്ടു പന്നിയെ കൊല്ലാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുവാദം ലഭിച്ചവരുടെ കൂട്ടത്തില്‍ ഒരു കന്യസ്ത്രിയും ഉള്‍പ്പെട്ടിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ കരുവാരക്കുണ്ടിലെ മുതുകാട് സിഎംസി കോണ്‍വന്റിലെ സിസ്റ്റര്‍ ജോഫിയാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചവരില്‍ ഒരാള്‍.

വയനാട്, കോഴിക്കോട് ജില്ലകളിലെ 13 പേര്‍ക്കാണ് കാട്ടു പന്നിയെ കൊല്ലാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. മഠത്തിലും പരിസരത്തുമായുള്ള കാര്‍ഷിക വിളകള്‍ക്ക് നേരെ കാട്ടുപന്നിയുടെ അതിക്രമം വര്‍ധിച്ചതിന് പിന്നാലെയാണ് സിസ്റ്റര്‍ ജോഫിയും കോടതിയെ സമീപിച്ചത്.

കോണ്‍വെന്റിലെ പറമ്പിലെ വിളകള്‍ എല്ലാം തന്നെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നശിച്ചിരുന്നു. വി ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തിലാണ് സിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്. കപ്പ, വാഴ, ജാതി, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങി നിരവധി വിളകള്‍ നട്ടിരുന്നെങ്കിലും ഒന്നില്‍ നിന്നും ഫലമെടുക്കാന്‍ 
സാധിച്ചിരുന്നില്ല. ഇനിയെങ്കിലും കാട്ടുപന്നിയുടെ ശല്യമുണ്ടാകാതെ വിളവെടുക്കാന്‍ സാധിക്കുമെന്ന പ്രതിക്ഷയിലാണ് സിസ്റ്റര്‍ ജോഫിയും കൂട്ടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.