ദുബായ്: ലോകം കാത്തിരിക്കുന്ന എക്സ്പോയിലേക്ക് വിദ്യാർത്ഥികള്‍ക്ക് സൗജന്യയാത്ര ഒരുക്കി ദുബായിലെ ചില സ്കൂളുകള്‍. ഭാവി മുന്നില്‍ കണ്ട് തയ്യാറാക്കിയിട്ടുളള എക്സ്പോ സന്ദർശനം കുട്ടികള്‍ക്ക് മുതല്‍ കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. എക്സ്പോയിലെ പല പവലിയനുകളും കുട്ടികളെയും യുവാക്കളെയും മുന്നില്‍ കണ്ടുകൊണ്ടാണ് തയ്യാറാക്കിയിട്ടുളളത്. ക്ലാസ് റൂമില്‍ നിന്നും കിട്ടുന്നത് മാത്രമല്ല വിദ്യാഭ്യാസം, കുട്ടികള്‍ക്ക് പുതിയ അറിവുകളും അനുഭവങ്ങളും പകർന്നു നല്‍കാന്‍ എക്സ്പോ 2020 യ്ക്ക് സാധിക്കുമെന്ന് എക്സ്പോ സ്കൂള്‍ പ്രോഗ്രാം വൈസ് പ്രസിഡന്‍റ് അല്‍യ അല്‍ അലി പറഞ്ഞു. കുട്ടികള്‍ക്കായി നിരവധി പ്രവർത്തനങ്ങളും വർക്ക് ഷോപ്പുകളും പ്രദർശങ്ങളും എക്സ്പോയില്‍ ഒരുക്കിയിട്ടുണ്ട്.
യുഎഇ 50 ആം വാർഷികം ആഘോഷിക്കുന്ന വേളയില്‍ തന്നൊണ് എക്സ്പോ എത്തിയിരിക്കുന്നത്. അതുമാത്രമല്ല ദുബായ് ഇന്ത്യന്‍ സ്കൂള്‍ അറുപത് വർഷം പൂർത്തിയാക്കുകയുമാണ്, എക്സ്പോയ്ക്ക് പിന്തുണ നല്‍കി ഗ്രൂപ്പിന് കീഴിലുളള സ്കൂളിലെ കുട്ടികള്‍ക്ക് എക്സ്പോ സന്ദർശിക്കാനുളള സൗകര്യമൊരുക്കുമെന്ന് സിഇഒ പൂനിത് എംകെ വാസു പറഞ്ഞു.
വിവിധ സ്കൂളുകള്‍ കുട്ടികള്‍ക്ക് എക്സ്പോ സന്ദർശിക്കുന്നതിനുളള സൗകര്യമൊരുക്കാന്‍ തയ്യാറെടുക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.