കൊച്ചി : സംസ്ഥാനത്ത് ആദ്യമായി കുറഞ്ഞ ചെലവില്‍ മൂന്നുനേരം ഭക്ഷണം നല്‍കുന്ന പുതിയ പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്.
പത്തു രൂപയ്ക്ക് ഉച്ചയൂണിലാണ് തുടക്കം. ചോറും സാമ്പാറും തോരനുമാണ് ഇതില്‍ ഉണ്ടാവുക. സ്പെഷ്യല്‍ ആവശ്യമുള്ളവര്‍ അധികതുക നല്‍കണം. പ്രഭാതഭക്ഷണവും അത്താഴവും പിന്നാലെ നല്‍കാനാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്.
എറണാകുളം നോര്‍ത്ത് പരമാര റോഡിലെ കോര്‍പ്പറേഷന്‍ വക ലിബ്രാ ടൂറിസ്റ്റ് ഹോമിന്റെ താഴത്തെ നില കേന്ദ്രീകൃത ആധുനിക അടുക്കളയാകും. 50 ലക്ഷം രൂപയുടെ പദ്ധതി കുടുംബശ്രീയുമായി ചേര്‍ന്നാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. കൂടെ പ്രമുഖ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടും വിനിയോഗിക്കും.
ലോക്ക് ഡൗണ്‍ കാലത്ത് നഗരത്തിലെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും കോര്‍പ്പറേഷന്‍ സൗജന്യഭക്ഷണം എത്തിച്ചിരുന്നു. ഇതിന്റെ വിജയമാണ് സ്മാര്‍ട്ട് കിച്ചന്‍ ആശയം മുന്നോട്ടു വയ്ക്കാന്‍ മേയര്‍ അഡ്വ.എം. അനില്‍കുമാറിനെ പ്രേരിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.